ദേവയ്ക്ക് പിന്നാലെ ദേവയുടെ പ്രിയ ഗായകൻ കൃഷ്ണരാജും വിടവാങ്ങി
എന്തൊരു യാദൃശ്ചികതയാണ്
ദേവയ്ക്ക് പിന്നാലെ ദേവയുടെ പ്രിയ ഗായകൻ കൃഷ്ണരാജും വിടവാങ്ങൽ.ദേവയുമായുള്ള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകൻ കൃഷ്ണരാജ് (75)അന്തരിച്ചു. ‘തഞ്ചാവൂർ മണ്ണെടുത്തു’ “, ‘വെള്ളരിക്ക’, ‘മീശക്കാരാ നന്പ’, ‘കാത്തടിക്കത് കാത്താടികത് ‘, ‘ഗോപാല ഗോപാല’എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം.
കൃഷ്ണരാജ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ഈ സംഭവത്തോടെയാണ് 1997ൽ സിങ്കപ്പൂർ പ്രസിഡന്റ് ആയ SR നാഥന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ സംസ്ക്കാരചടങ്ങിൽ കൃഷ്ണരാജ് പാടിയ ‘തഞ്ചവൂർ മണ്ണെടുത്ത്’ എന്ന പോർക്കളത്തിലെ ഗാനം വയ്ക്കുയുണ്ടായി.
‘ഉൻ സിറകുകളിൽ ‘,’ഉന്നയിതേടി ‘ തുടങ്ങി നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്
ഒക്ടോബർ 17ന് ദേവ ഒക്ടോബർ 20ന് നടൻ കാർത്തിക് സബേഷ് (nephew),ഒക്ടോബർ 22ന് ഇന്ന് കൃഷ്ണരാജ് ഇങ്ങനെ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് പേരുടെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമലോകം.









