ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച പാകിസ്താൻ വിദ്യാർഥിനി വാഹനമിടിച്ച് മരിച്ചു

0
3

ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച പാകിസ്താൻ വിദ്യാർഥിനി വാഹനമിടിച്ച് മരിച്ചു
​അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ റോഡിന്റെ നടുവിലിരുന്ന് നിസ്കരിക്കുകയായിരുന്ന പാകിസ്താൻ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. പാകിസ്താനിൽ നിന്നുള്ള അന്താരാഷ്ട്ര ബിരുദ വിദ്യാർഥിനിയായ സാമിയ മാലിക് (20) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം മേയ് 6-ന് രാത്രി 11 മണിയോടെ ഹിൽക്രെസ്റ്റിലെ നോർത്ത് ഈസ്റ്റ് റോഡിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
​ആഷ്ടൺ ജേക്കബ് ഫ്രണ്ട് (19) ഓടിച്ചിരുന്ന കാറാണ് സാമിയയെ ഇടിച്ചുതെറിപ്പിച്ചത്. കാങ്ങിരുവിനെയാണ് ഇടിച്ചതെന്നാണ് ആദ്യം കരുതിയതെന്ന് ആഷ്ടൺ കോടതിയിൽ പറഞ്ഞു. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
​അപകടത്തിന് മുൻപ് ഏകദേശം നാല് മിനിറ്റോളം സാമിയ റോഡിന് നടുവിൽ നിസ്കരിക്കാനായി മുട്ടുകുത്തി ഇരുന്നതായി സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചു. കാർ വേഗപരിധി ലംഘിച്ചിരുന്നില്ലെന്നും ഡ്രൈവർ ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ ഡ്രൈവർ കാറിന്റെ റിയർവ്യു മിററിലേക്ക് നോക്കുകയായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. സാമിയയെ കാണാൻ ഡ്രൈവർക്ക് ഏകദേശം 2.25 സെക്കൻഡ് സമയം ലഭിച്ചിരുന്നുവെന്നും, ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here