ലണ്ടന്‍: അപ്രതീക്ഷിത നീക്കങ്ങളോ അവസാന മണിക്കൂറിലെ അട്ടിമറികളോ ഇല്ലാതെ ട്രാന്‍സ്ഫര്‍ ജാലകത്തിെന്റ ‘ഡെഡ്ലൈന് ഡേ’ അവസാനിച്ചു. ഗോളടിക്കാന്‍ ശേഷിയുള്ള സ്ട്രൈക്കറെ തപ്പിനടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പി.എസ്.ജി വിട്ട ഉറുഗ്വന്‍ വെറ്ററന്‍ എഡിന്‍സണ്‍ കവാനിയെ സ്വന്തമാക്കി താല്‍ക്കാലിക ആശ്വാസം നേടി. അത്ലറ്റികോ മഡ്രിഡിെന്റ മധ്യനിരക്കാരന് തോമസ് പാര്‍ടെയെ ടീമിലെത്തിച്ച ആഴ്സനലിെന്റ നീക്കത്തോടെയാണ് വേനല്‍ക്കാല ട്രാന്‍ഫര്‍ വിന്‍ഡോ അടച്ചത്.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലീഗുകളില്‍നിന്നും കളിക്കാരെ സ്വന്തമാക്കാനുള്ള വിന്‍ഡോയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ സമാപിച്ചത്. അതത് ലീഗുകളിലെ ആഭ്യന്തര ട്രാന്‍സ്ഫര്‍ ഒക്ടോബര്‍ 16 വരെ തുടരും.അതേസമയം, പ്രീമിയര്‍ ലീഗില്‍ ക്ലബുകള്‍ തമ്മിലുളള കരാറും അവസാനിച്ചു. അവസാന ദിനത്തിലെ പ്രധാന ട്രാന്‍സ്ഫറുകള്‍. കവാനി, ഉറുഗ്വായ് കൗമാരതാരം ഫകുന്‍ഡോ പെലിസ്ട്രി, അത്ലാന്ഡയുടെ കൗമാരതാരം അമഡ് ട്രവോര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ ഒറ്റദിനം ടീമിലെത്തിച്ച യുനൈറ്റഡാണ് ’ഡെഡ്ലൈന് ഡേ’യില്‍ കോളടിച്ചത്.
തോമസ് പാര്‍ടെ: അത്ലറ്റികോ മഡ്രിഡില്‍നിന്ന് ആഴ്സനലിലേക്ക്. 50ദശലക്ഷം പൗണ്ടിനാണ് ട്രാന്‍സ്ഫര്‍. ഘാനക്കാരനായ 27കാരന് അഞ്ചുവര്‍ഷമായി അത്ലറ്റികോ മധ്യനിരയിലെ സാന്നിധ്യം.
എഡിന്‍സണ്‍ കവാനി: പി.എസ്.ജിയില്‍നിന്നും ഫ്രീ ഏജന്റായി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. ഒരുവര്‍ഷം കൂടി നീട്ടാമെന്ന ഉപാധിയില്‍ ഒരുവര്‍ഷത്തെ കരാര്‍. ഏഴ് സീസണിലായി പി.എസ്.ജിയുടെ ഗോള്മെഷീനായിരുന്നു ഇൗ33കാരന്.
അല്‍സ് ടെലെസ്: എഫ്.സി പോര്‍ടോയില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. 15.4 ദശലക്ഷം പൗണ്ട്. നാലുവര്‍ഷത്തെ കരാറിലാണ് 27കാരനായ ലെഫ്റ്റ്ബാക്കിെന്റ മാറ്റം.
തിയോ വാല്‍കോട്ട്: എവര്ട്ടനില്നിന്നും സതാംപ്ടനിലേക്ക് വായ്പയായി. 31കാരനായ വാല്‍കോട്ടിന് തെന്റ പഴയ ടീമിലേക്കുള്ള തിരിച്ചുപോക്കാണ്.
ഫ്രെഡറികോ ചിയേസ: ഫിയോറെന്റിനയില്‍ നിന്നും യുവന്റസിലേക്ക്. 50 ദശലക്ഷം യൂറോ ഫീ. രണ്ടുവര്‍ഷ ലോണിലാണ് 22കാരനായ വിങ്ങറുടെ മാറ്റം.
ക്രിസ് സ്മാളിങ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് എ.എസ് റോമയിലേക്ക്. കഴിഞ്ഞ സീസണില്‍ ലോണില്‍ കളിച്ച താരത്തെ ഇക്കുറി റോമ 18.1 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കി. സെന്റര്‍ ബാക്കില്‍ മികച്ചതാരമാണ് ഇൗ 30കാരന്.
ഫകുന്‍ഡോ പെലിസ്ട്രി: പെനറോളില്നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. ഉറുഗ്വായില്‍ നിന്നാണ് 18കാരന് യുനൈറ്റഡിലെത്തുന്നത്.
ഡാനിലോ പെരേര: പോര്‍ടോയില്‍നിന്ന് പി.എസ്.ജിയിലേക്ക്.
ഡഗ്ലസ് കോസ്റ്റ: യുവന്റസില്‍ നിന്നും ബയേണ്‍ മ്യൂണികിലേക്ക്. ഒരു സീസണ് ലോണ്‍.
ജസ്റ്റിന് ക്ലൂവെര്‍ട്: റോമയില്‍നിന്ന് ലൈപ്സിഷിലേക്ക്.