ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയർത്തി ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കി

0
4

ഏഷ്യൻ ഗെയിംസ് 2026-ൽ വീണ്ടും ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയർത്തി ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കി🇮🇳

വനിതകളുടെ ലോങ് ജമ്പ് ഫൈനലിൽ 6.53 മീറ്റർ ദൂരം ചാടിയാണ് തൃശൂർ നാട്ടിക സ്വദേശിയായ ആൻസി സോജൻ രാജ്യത്തിനായി ഈ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്.

അവസാന നിമിഷം വരെ പൊരുതി, വെറും രണ്ട് സെൻ്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വർണ്ണം കൈവിട്ടതെങ്കിലും രാജ്യത്തിന് നൽകിയ സന്തോഷം വളരെ വലുതാണ്.

അഞ്ജു ബോബി ജോർജ്ജിന് ശേഷം ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ജംപിൽ രണ്ട് തുടർച്ചയായ മെഡലുകൾ നേടുന്ന ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടവും ആൻസി ഇതോടെ സ്വന്തം പേരിൽ കുറിച്ചു.

നമ്മുടെ നാടിന്റെ അഭിമാനമായ പ്രിയപ്പെട്ട ആൻസിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here