ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി വീണ്ടും വെള്ളി മെഡൽ നേടി മലയാളി താരം വിദർശ വിനോദ്.

0
4

ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി വീണ്ടും വെള്ളി മെഡൽ നേടി മലയാളി താരം വിദർശ വിനോദ്.

വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിലാണ് തിലോത്തമ സെൻ, ആശി ചൗക്സി എന്നിവർക്കൊപ്പം വിദർശ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്.

1,763 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.

ഒരു ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടുന്ന അപൂർവ്വ നേട്ടമാണ് തിരുവമ്പാടി സ്വദേശിനിയായ വിദർശ സ്വന്തമാക്കിയത്.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും താരം വെള്ളി നേടിയിരുന്നു.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് വിദർശ കെ. വിനോദ്.

ഇതേ ഇനത്തിന്റെ വ്യക്തിഗത വിഭാഗം ഫൈനലിലേക്കും വിദർശ യോഗ്യത നേടിയിട്ടുണ്ട്

വിദർശയ്ക്കും ഇന്ത്യൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here