ഗുരുവായൂർ വിർച്വൽ Q ദർശനം;ഒക്ടോബർ മാസത്തെ ബുക്കിങ്ങ് തുടങ്ങി;

0
3

ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് ചെയ്യാം. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് വിർച്വൽ ക്യൂ ബുക്കിങ്. ഓൺലൈനായി ബുക്ക് ചെയ്യാം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ വിർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് (സെപ്റ്റംബർ 25 ന് രാവിലെ 10 മണിക്ക്) മുതൽ തുടങ്ങി. ചൊവ്വ, വ്യാഴം, ശനിയാഴ്ച ദിവസങ്ങളിലാണ് വിർച്വൽ ക്യൂ ദർശനം . ദിവസവും 2400 പേർക്കാണ് ദർശന സൗകര്യം. ബുക്കിങ്ങിന് ദേവസ്വം വെബ്സൈറ്റിൽ സൌകര്യമുണ്ട്.

എങ്ങനെ ബുക്ക് ചെയ്യാം?

ഗുരുവായൂർക്ഷേത്രത്തിന്റെ https://guruvayurdevaswom.in/#/login എന്ന വെബ്സൈറ്റിലാണ് ഓൺലൈൻ ബുക്കിങ് സ്വീകരിക്കുന്നത്. എല്ലാമാസവും 25ഓടെ അടുത്ത മാസത്തേക്കുള്ള വിർച്വൽ ക്യൂ ബുക്കിങ് തുടങ്ങും. ഈ പേജിൽ ചെന്നാൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യാം. ഇല്ലെങ്കിൽ പാസ്വേർഡ് ഉഫയോഗിച്ചും ലോഗിൻ ചെയ്യാവുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് ഇതെല്ലാം ചെയ്യാനാവുക.

ആദ്യമായി രജിസ്റ്റർ ചെയ്യാൻ

ഇതിനായി വെബ്സൈറ്റിലെ ‘ലോഗിൻ യൂസിങ് പാസ്വേഡ്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. അപ്പോൾ വരുന്ന വിൻഡോയിൽ ‘രജിസ്റ്റർ’ എന്ന ഭാഗം കാണാം. ഇവിടെ ക്ലിക്ക് ചെയ്താൽ രജിസ്ട്രേഷൻ നടത്താനുള്ള പേജ് പ്രത്യക്ഷമാകും.

ഈ പേജിൽ ഫോട്ടോ അടക്കം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ആവശ്യമായ രേഖ ഫോട്ടോയും ഐഡി പ്രൂഫുമാണ്. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലുമൊന്ന് നൽകാം. ഐഡി പ്രൂഫ് നമ്പർ ആണ് നൽകേണ്ടത്. ഐഡി അപ്ലോഡ് ചെയ്യേണ്ടതില്ല. ബുക്ക് ചെയ്യുന്നയാളുടെ നാളും നൽകണം. ഇങ്ങനെ എല്ലാ വിവരങ്ങളും നൽകിയ ശേഷം ഐ അഗ്രീ എന്നത് ടിക്ക് ചെയ്ത ശേഷം തുടരാം.

ദേവസ്വത്തിന്റെ ഓൺലൈൻ സർവീസുകളുടെ വെബ്സൈറ്റാണ് https://guruvayurdevaswom.in/#/login. ഇവിടുത്തെ ഏത് സർവീസിനും രജിസ്ട്രേഷൻ ആവശ്യമാണ്. ദർശനം, പൂജ , പ്രസാദം , താമസം, സംഭാവന, ഹുണ്ടിക, പബ്ലിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, ചെമ്പൈ സംഗീതോത്സവവുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ ലഭിക്കും. ഇതിനെല്ലാം ആദ്യത്തെ പടി രജിസ്ട്രേഷനാണ്. ഇത് ചെയ്ത ശേഷം ദർശൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിർച്വൽ ക്യൂ ബുക്കിങ് നടത്താം.

ഒക്ടോബർ മാസം ഏറെ വിശേഷപ്പെട്ട നിരവധി ആഘോഷങ്ങൾ ഗുരുവായൂരിൽ നടക്കുന്നുണ്ട്. ഏകാദശിക്ക് തൊട്ടുമുമ്പുള്ള ദിവസമായ ദശമി നാളിൽ നടത്തുന്ന സവിശേഷമായ വിളക്കാചാരമായ ദശമി വിളക്ക് ഒക്ടോബർ 20നാണ്. പണ്ട് കാലത്ത് കോഴിക്കോട് സാമൂതിരി രാജാവിന്റെ വകയായിരുന്നു ഈ ദശമി വിളക്ക് വഴിപാട്. ഇപ്പോൾ ഇത് ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് ആണ് നടത്തിവരുന്നത്. ദശമി വിളക്ക് ദിവസത്തെ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഭഗവാന്റെ തങ്കത്തിടമ്പ് (പൊൻകോലം) എഴുന്നള്ളിക്കാറുണ്ട്.

ഗുരുവായൂർ വിർച്വൽ Q ദർശനം: ആദ്യ മണിക്കൂറിൽ ബുക്ക് ചെയ്തത് 6731 പേർ

ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ വിർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 6731 ബുക്ക്‌ ചെയ്തു. ഒക്ടോബർ മാസത്തെ അനുവദനീയമായ സ്ളോട്ടുകൾ ഇന്ന് തീരാൻ സാധ്യത.ചൊവ്വ, വ്യാഴം, ശനിയാഴ്ച ദിവസങ്ങളിലാണ് വിർച്വൽ ക്യൂ ദർശനം. ദിവസവും 2400 പേർക്കാണ് ദർശന സൗകര്യം.

LEAVE A REPLY

Please enter your comment!
Please enter your name here