ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

0
4

ജമൂയി കേസിലെ മുഖ്യപ്രതിക്ക്
ഗുരുതര പരിക്ക് ;
ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ ,🔥💥

ബീഹാറിലെ ജമൂയിയിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും കൂട്ടുകാരനെയും വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ച കേസിലെ മുഖ്യപ്രതി നന്ദൻ യാദവിന് പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പിടിയിലാകുന്നതിനായി നടത്തിയ തെരച്ചിലിനിടെ പോലീസിനു നേരെ ആക്രമണത്തിന് മുതിർന്ന നന്ദൻ യാദവിന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളായ ഹരേറാം ഉൾപ്പെടെ നാലുപേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ 19-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞിരുന്നത്.

വനിതാ പോലീസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കുകയായിരുന്നു. കുറ്റവാളികൾ ആരായാലും അവർക്ക് നിയമപരമായ അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം തകർക്കാനും സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനും ശ്രമിക്കുന്ന ക്രിമിനലുകൾക്ക് ബിജെപി ഭരണത്തിൻ കീഴിൽ യാതൊരു സംരക്ഷണവും ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈ അതിവേഗ പോലീസ് നടപടിയിലൂടെ നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here