ഭൂമിയിലെ എല്ലാ ഹിമാനികളും വന്‍ തോതില്‍ ഉരുകുന്നു;

0
4

ഭൂമിയിലെ ജലചക്രം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വളരെച്ചുരുങ്ങുകയും വളരെയധികമാകുകയും ചെയ്യുന്നു. ഹിമാനികള്‍ ഉരുകുന്നു. ഭൂഗര്‍ഭജലം കുറയുന്നു. ദീര്‍ഘകാലം ബാധിക്കും വിധമുള്ള എല്‍നിനോ ഉണ്ടാകാമെന്നും ഐക്യരാഷ്‌ട്രസഭയുടെ ലോക കാലാവസ്ഥ സംഘടന(ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ലോകത്തെ നദികളെല്ലാം ഏറ്റവും വരണ്ടുണങ്ങിയ വര്‍ഷമായിരുന്നു 2025 എന്ന് ഡബ്ല്യുഎംഒ പറയുന്നു. സംഘടനയുടെ ഏറ്റവും പുതിയ ആഗോള ജലസ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭൂമിയിലെ ശുദ്ധജല സംഭരണത്തില്‍ ദീര്‍ഘകാല ശോഷണം ഉണ്ടാകുന്നതായും മഞ്ഞുപാളികള്‍ നശിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഭാവിയില്‍ ജനങ്ങള്‍ക്കും സമ്പദ്ഘടനകള്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജലചക്രം പ്രവചനാതീതമായിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1991ന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വളരെക്കുച്ച് നദികള്‍ മാത്രമേ സാധാരണ പോലെ ഒഴുകുന്നുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമഗ്ര ശാസ്‌ത്രാധിഷ്‌ഠിത ജല ചക്രവിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. നദിയുടെ ഒഴുക്ക്, ഭൂഗര്‍ഭജലം, ബാഷ്‌പീകരണം, ഭൂമിയിലെ ജലസംഭരണം, മഞ്ഞ്, കടുത്ത ആഘാതങ്ങളുണ്ടാക്കുന്ന സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 2025ലെ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നതെങ്കിലും റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ച അഞ്ച് വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ മുതല്‍ ഇതില്‍ വിശദീകരിക്കുന്നു.

ജലചക്രത്തിലെ ചില ഭാഗങ്ങള്‍ വളരെ വേഗത്തിലാണ്. ഉദാഹരണത്തിന് ഉത്ഭവം, ഒഴുക്ക്, മണ്ണിലെ ഈര്‍പ്പം, കാലാവസ്ഥയോട് ദിവസങ്ങളോ മാസങ്ങളോ ഉള്ള പ്രതികരണം പോലുള്ളവ. മറ്റ് ഘടകങ്ങളായ ഭൂഗര്‍ഭജലം, ഹിമാനികള്‍, കാലാവസ്ഥ മാറ്റമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന ഹിമാവരണങ്ങള്‍തുടങ്ങിയവ മന്ദീഭവിച്ചിരിക്കുന്നു. ഇവ ഉണ്ടാകാനോ ഇല്ലാതാനോ പതിറ്റാണ്ടുകളോ ഇതില്‍ കൂടുതലോ വേണ്ടി വരുന്നു.

പരമ്പരാഗതമായി ഈ പതിയെ ഉള്ള നിക്ഷേപങ്ങള്‍ ഭൂമിയിലെ ഒരു സമ്പാദ്യമായിരുന്നു. മോശം വര്‍ഷങ്ങളില്‍ ഉപയോഗിക്കാനുള്ള നീക്കിയിരുപ്പ്. അത് കൊണ്ട് തന്നെ ഒരു വരള്‍ച്ച കൊണ്ടൊന്നും നമുക്ക് വെള്ള പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്നും ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ സെലെസ്‌തെ സൗവ്‌ലോ പറയുന്നു.

നാം ഈ നിക്ഷേപം കുറച്ചിരിക്കുന്നു. ആഗോള ഭൂതല ജല സംഭരണം 2014-2016 കാലം മുതല്‍ കുറഞ്ഞ് വരികയാണ്. ഇത് ഒരു പതിറ്റാണ്ടായി തുടരുന്ന പ്രവണതയുമാണ്. തുടര്‍ച്ചയായ നാലാം വര്‍ഷവും എല്ലാ സുപ്രധാന ഹിമാനികളും വന്‍തോതില്‍ ഉരുകി. ഭൂഗര്‍ഭ ജലത്തിനും സമാനമായ കഥയാണ് പറയാനുള്ളത്. ലോകത്ത് 2025ല്‍ നിരീക്ഷിക്കപ്പെട്ട കിണറുകളില്‍ മൂന്നില്‍ രണ്ടും ജല ദൗര്‍ലഭ്യം സൂചിപ്പിക്കുന്നു. 2024ലുണ്ടായ കുറവ് നികത്താനും ഇവയ്ക്കായില്ലെന്ന് സൗവ്‌ലോ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ജലവുമായി ബന്ധപ്പെട്ട ധാരാളം ദുരന്തങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടിയും വരുന്നു. എല്‍നിനോ കരുത്താര്‍ജ്ജിക്കുന്നത് മൂലം ചിലയിടങ്ങളില്‍ വേനല്‍ കടുക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഇത് പ്രളയത്തിലേക്ക് നയിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു .

ആശങ്കപ്പെടുത്തുന്ന ചില മേഖലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചന

കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലത്തിനിടെ നദികള്‍ ഏറ്റവും കൂടുതല്‍ വറ്റി വരണ്ട വര്‍ഷമായിരുന്നു 2025. ആഗോള തടമേഖലയിലെ സാധാരണ ഒഴുക്കില്‍ 36ശതമാനം കുറവുണ്ടായി. ലോകത്തെ പതിമൂന്ന് ജല മാതൃകകള്‍ സമാന്തരമായി പരിശോധിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് ജലനിരപ്പ് സാധാരണ നിലയിലായിരുന്നു. അതേസമയം ഇത് വളരെ ദുര്‍ലഭമായ ഒരു കാഴ്‌ച തന്നെ ആയിരുന്നു. മുപ്പത്തി നാല് മുതല്‍ മുപ്പത്തിയെട്ട് ശതമാനം വരെ ആയിരുന്നു ഇത്. 1991 മുതല്‍ 2020 വരെയുള്ള ശരാശരി 46ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭൗമ ജലസംഭരണം-അതായത് ഭൂഗര്‍ഭത്തില്‍ സംഭരിക്കുന്ന ആകെ വെല്ളം, നദികള്‍, തടാകങ്ങള്‍, മണ്ണിലെ ഈര്‍പ്പം സസ്യജാലങ്ങള്‍, മഞ്ഞ്, ഹിമപാളി എന്നിവ 2010 മധ്യത്തോടെ നശിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2025ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും വ്യാപകമായ ഹിമാനി നഷ്‌ടം ഉണ്ടായിട്ടുണ്ട്. ഇത് ഹ്രസ്വകാല ദുരന്തങ്ങളായ വെള്ളപ്പൊക്കം, ദീര്‍ഘകാല ജലക്ഷാമം എന്നിവയിലേക്ക് നയിച്ചു. 2023നും 2025നുമിടയില്‍ വന്‍തോതില്‍ ഹിമാനികള്‍ നഷ്‌ടമായി. ഓരോ വര്‍ഷവും വലിയ നഷ്‌ടം ഉണ്ടായി. ആഗോളതലത്തില്‍ നഷ്‌ടമായ ഹിമാനിയുടെ അളവ് 1400 ജിഗാടണ്‍ വെള്ളത്തിന്‍റെ നഷ്‌ടമാമ്. അതായത് 5600 ലക്ഷം ഒളിമ്പിക് നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാനുള്ള വെള്ളം അല്ലെങ്കില്‍ മൂന്നിലൊന്ന് പ്രതിവര്‍ഷ ശുദ്ധജല പിന്‍വലിക്കല്‍.

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ദേശീയ കാലാവസ്ഥ ജല സേവന വകുപ്പ് വലിയ വെള്ളപ്പൊക്കവും വരള്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലയിടങ്ങള്‍ക്ക് തിരിച്ച് വരാനാകില്ല.

വെള്ളം അതിരുകള്‍ മാനിക്കുന്നില്ല

ഒരു നദീതടത്തിലെ ജല സന്തുലനം മറ്റൊരു രാജ്യത്തെ ജലവിതാനത്തെ എങ്ങനെയാണ് ബാധിക്കുക? ഒരു ഹിമാനി ഉരുകിയാല്‍ താഴെയുള്ള കിലോമീറ്ററുകളോളം ഭാഗത്തെ ജനങ്ങളുടെ ജല ലഭ്യത പുനര്‍ പരിവര്‍ത്തനപ്പെടും. അത് കൊണ്ടാണ് നമുക്ക് ഒരു പങ്കാളിത്ത വിവരങ്ങളുടെ ആവശ്യകത വരുന്നത്. ഒപ്പം പങ്കാളിത്ത നിലവാരവും പങ്കാളിത്ത മുന്നറിയിപ്പ് സംവിധാനങ്ങളും ആവശ്യമാണ്. അതിന് വേണ്ടിയാണ് ഡബ്ല്യുഎംഒ നിലകൊള്ളുന്നതെന്നും സൗവ്‌ലോ പറഞ്ഞു.

ദേശീയ കാലാവസ്ഥ-ജലസേവന കേന്ദ്രം, ഡേറ്റ സെന്‍ററുകള്‍, ഗവേഷകര്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സമാനമായ കാഴ്‌ചപ്പാടുകള്‍ പങ്കു വയ്ക്കുന്നുണ്ട്. ഒപ്പം മാതൃക നിര്‍ദ്ദേശങ്ങളും ബഹിരാകാശ അധിഷ്‌ഠിത വിവരങ്ങളും ഈ റിപ്പോര്‍ട്ടിന് ആധാരമായിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ട് പ്രഖ്യാപിച്ച 2021ന് ശേഷം മൂന്ന് മുതല്‍ പതിനഞ്ച് വരെ ജലസംവിധാന മാറ്റങ്ങളും പഠന വിധേയമായി. കൂടുതല്‍ രാജ്യങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. എങ്കിലും ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിതരായിരുന്നിട്ടും ആഫ്രിക്കയും ഏഷ്യയും തന്നെയാണ് ഇപ്പോഴും റിപ്പോര്‍ട്ടില്‍ കുറച്ച് പ്രാതിനിധ്യം ഉള്ളത്.

സുപ്രധാന കണ്ടെത്തലുകള്‍

കാലാവസ്ഥ; ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2025. ദുര്‍ബലമായ ഒരു ലാ നിന വര്‍ഷാവസാനത്തോടെ ഉടലെടുത്തിരുന്നു. നിഷ്‌പക്ഷമായ ഒരു സാഹചര്യത്തിന് ശേഷമാണ് ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു പ്രതിലോമ ഡയപ്പോളിന്‍റെ സ്വാധീനവും ഇതിന് കാരണമായി.

നദീതടങ്ങള്‍

2021- മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ സാധാരണ നദീയൊഴുക്ക് ആമസോണിലും ലാ പ്ലാറ്റ നദീതടങ്ങളിലും വടക്കേ അമേരിക്ക, മധ്യ കിഴക്കന്‍ ആഫ്രിക്ക, മധ്യേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലുമുണ്ടായി. ആഫ്രിക്കയില്‍ സെനഗല്‍, നൈജര്‍, ഛാഡ് തടാകം, ഓറഞ്ച്, ലിമ്പോപ്പോ തടങ്ങളില്‍ സാധാരണയെക്കാള്‍ കൂടുതല്‍ ജലമൊഴുകി. അതേസമയം നൈല്‍, കോങ്ഗോ, സാംബസി നദീതടങ്ങളില്‍ ഒഴുക്ക് സാധാരണയിലും കുറഞ്ഞു.

പല സുപ്രധാന ഇടങ്ങളിലെല്ലാം സാധാരണയിലും താഴെയോ അതിലും താഴെയോ ആയിരുന്നു ഒഴുക്ക്.വടക്കേ അമേരിക്ക, ലാപ്ലാറ്റ, ദക്ഷിണ അമേരിക്കയിലെ സാവോ ഫ്രാന്‍സിസ്‌കോ തടങ്ങള്‍, കിഴക്കന്‍ യൂറോപ്യന്‍ തടങ്ങള്‍, പശ്ചിമ മധ്യേഷ്യ എന്നിവിടങ്ങളിലാണ് ഇത് ഏറെയും ബാധിച്ചത്.

ജലസംഭരണികളിലും തടാകങ്ങളിലും ഇതേ ഭൗമപ്രവണതയാണ് കാട്ടിയത്. ആഫിക്കന്‍ നദികള്‍ സാധാരണയിലും കൂടുതലായി. കരിബ മാത്രമായിരുന്നു ഒരു അപവാദം.

ഭൂതല ജലസംഭരണം

2014-16ന് ശേഷം ഭൂതല ജലസംഭരണത്തില്‍ വലിയ തോതില്‍ കുറവുണ്ടായി. 2021 മുതല്‍ 2025 വരെ ദക്ഷിണ-പശ്ചിമ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണയിലും താഴെയായിരുന്നു ഭൂഗര്‍ഭ ജലസംഭരണം. അതേസമയം പാന്‍റഗോണിയ, ഉഷ്‌ണ മേഖല ആന്‍ഡീസ്, ഗംഗാ, സിന്ധു തടങ്ങല്‍, വടക്കേ അമേരിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ, കിഴക്കന്‍ ചൈന, തുടങ്ങിയ ഇടങ്ങളില്‍ ശുഭ സൂചനകളായിരുന്നു. എന്നാല്‍ സബ്‌സഹാറന്‍ ആഫ്രിക്ക, സാഹേല്‍ , ടിബറ്റന്‍ പ്ലേറ്റോകളില്‍ മോശം പ്രവണതയായിരുന്നു.

2025ല്‍ വടക്കേ- ദക്ഷിണ പടിഞ്ഞാറന്‍ ഉത്തര അമേരിക്ക, പാന്‍റഗോണിയ, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യ, മധ്യേഷ്യ, കിഴക്കന്‍ ബ്രസീല്‍, വടക്കേന്ത്യ, വടക്കന്‍ യൂറോപ്പിന്‍റെ ചിലഭാഗങ്ങള്‍, റഷ്യന്‍ ഫെഡറേഷന്‍, ചൈന, വടക്കേ ആഭ്രിക്ക എന്നിവിടങ്ങളില്‍ ഇത് സാധാരണയിലും താഴെ ആയിരുന്നു. ദക്ഷിണ അമേരിക്കയിലെ ലാപ്ലാറ്റ ദീര്‍ഘകാല വരള്‍ച്ചയില്‍ നിന്ന് തിരിച്ച് വരവിന്‍റെ ചില സൂചനകള്‍ നല്‍കി.

അതിലുപരി മധ്യ, ദക്ഷിണ ആഫ്രിക്കയയില്‍ 2024ല്‍ നിന്ന് 2025ലെത്തിയപ്പോഴേക്കും സാധാരണയില്‍ നിന്ന് ഏറെ മെച്ചപ്പെട്ടു.

ഭൂഗര്‍ഭ ജലവിതാനം

അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ നിരന്തര ഭൂഗര്‍ഭ ജലദൗര്‍ലഭ്യമാണ് 2022-25ല്‍ രേഖപ്പെടുത്തിയത്.

നിരന്തരവും വ്യാപകവുമായ സാധാരണയെക്കാള്‍ താണ ഭൂഗര്‍ഭ ജലവിതാനമാണ് മധ്യ കിഴക്കന്‍ യൂറോപ്പിലും മധ്യ അമേരിക്കയിലും മെക്‌സിക്കോയുടെ ഭാഗങ്ങളിലും വടക്കന്‍, മധ്യ ചിലിയിലും വടക്കന്‍ കിഴക്കന്‍, മധ്യ പടിഞ്ഞാറന്‍ ബ്രസീല്‍, ഉത്തര ദക്ഷിണ ആഫ്രിക്ക, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, ദക്ഷിണ ഓസ്‌ട്രേലിയയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ബഹുവര്‍ഷ വരള്‍ച്ച പ്രവണതയും ഇതിനൊപ്പം കാട്ടി.

അതേസമയം സാധാരണയിലും കൂടുതലായിരുന്നു ഫ്രാന്‍സ്, വടക്കന്‍ യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍, ദക്ഷിണ കിഴക്കന്‍ അമേരിക്ക, ദക്ഷിണാഫ്രിക്കയുടെ വലിയ ഭാഗങ്ങള്‍, ദക്ഷിണ പൂര്‍വ ഏഷ്യ, കിഴക്കന്‍ ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളില്‍ അനുഭവപ്പെട്ട സാഹചര്യങ്ങള്‍.

മഞ്ഞു പുതപ്പും ഹിമാനികളും

2025ല്‍ യൂറോപ്പിലെ മഞ്ഞ് നില സാധാരണയെക്കാള്‍ താഴെ ആയിരുന്നു. അതേസമയം റഷ്യന്‍ ഫെഡറേഷനിലും വടക്കേ അമേരിക്കയിലും ശക്തമായ പ്രാദേശിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടായി. 2025 ജല വര്‍ഷത്തില്‍ 408 ജിഗാ ടണ്‍ മഞ്ഞുരുകലുണ്ടായി. അതായത് കടല്‍ നിരപ്പില്‍ 1.1 മില്ലിമീറ്റര്‍ വര്‍ദ്ധനയുണ്ടായി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എല്ലാ സുപ്രധാന ഹിമാനികളിലും ഇത്രയധികം നഷ്‌ടമുണ്ടാകുന്നത്.

മധ്യേഷ്യ, ദക്ഷിണ, പശ്ചിമേഷ്യകള്‍, റഷ്യന്‍, ആര്‍ട്ടിക്, പശ്ചിമ കാനഡ, ഐസ്‌ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം വാര്‍ഷിക സന്തുലിതത്വം രേഖപ്പെടുത്തി. മൂന്ന് മോശം വര്‍ഷത്തിന് ശേഷമാണ് ഇത്.

കൗക്കാസസ്, പശ്ചിമ കാനഡ, അമേരിക്ക, മധ്യ യൂറോപ്പ് തുടങ്ങിയ ചെറു ഹിമാനികള്‍ നിറഞ്ഞ ചില മേഖലകളില്‍ കഠിനമായ ജലസാഹചര്യങ്ങളാണ് അനുഭവപ്പെടുന്നത്. ഇവിടെ വന്‍തോതില്‍ മഞ്ഞുരുകല്‍ സംഭവിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here