ബഹിരാകാശ സഞ്ചാരികൾ ക്വാറന്‍റൈനിൽ,

0
4

നാസയുടെ സ്‌പേസ്എക്‌സ് ക്രൂ-13 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ ക്വാറന്‍റൈനിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. ഒക്‌ടോബർ 6ന് സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്‌ക്കാനാണ് പദ്ധതി. നാസയുടെയും സ്പേസ്എക്‌സിന്‍റെയും പങ്കാളിത്തത്തിൽ വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്.

നാസയുടെ ജെസീക്ക വാട്‌കിൻസ്, ലൂക്ക് ഡെലാനി, കനേഡിയൻ സ്പേസ് ഏജൻസിയുടെ ജോഷ്വ കുട്രിക്, റോസ്കോസ്മോസിന്‍റെ സെർജി ടെറ്റെറിയാറ്റ്നിക്കോവ് എന്നിവരെയാണ് ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളുമായും മറ്റും ആശയവിനിമയം നടത്തുന്നത് ഓൺലൈൻ വഴിയായിരിക്കും. പുറമെ നിന്നുള്ള ആളുകളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധിക്കില്ല. അതേസമയം ഇവരെ നേരിട്ട് കാണേണ്ട കുടുംബാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും കർശനമായ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം. ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങവെ പടരുന്ന അസുഖങ്ങൾ കുറയ്‌ക്കാൻ ഇത് പ്രയോജനം ചെയ്യും. അപ്പോളോ ദൗത്യത്തിന്‍റെ കാലം മുതലേ നാസ പിന്തുടർന്നു വരുന്ന രീതിയാണ്.

കടുത്ത ക്വാറന്‍റൈൻ

പ്രീലോഞ്ച് ക്വാറന്‍റൈനിന്‍റെ ഭാഗമായി നാസ ബഹിരാകാശയാത്രികരായ ജെസീക്ക വാട്ട്കിൻസ്, ലൂക്ക് ഡെലാനി, സിഎസ്എ (കനേഡിയൻ സ്‌പേസ് ഏജൻസി) ബഹിരാകാശയാത്രിക ജോഷ്വ കുട്രിക്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ സെർജി ടെറ്റെറിയാറ്റ്‌നിക്കോവ് എന്നിവർ നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തും. ഇവരുമായി ദൂരെ നിന്നുള്ള ആശയവിനിമയം മാത്രമേ സാധ്യമാകൂ. പിന്നീട് കുടുംബാംഗങ്ങൾക്ക് കാണണമെങ്കിൽ മെഡിക്കൽ സ്‌ക്രീനിംഗിന് വിധേയരാകണം. നാസയുടെ അപ്പോളോ പ്രോഗ്രാമിൽ ആരംഭിച്ച ഈ രീതി, പ്രീഫ്ലൈറ്റ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും യാത്രയ്‌ക്കിടെ അസുഖങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

പ്രീഫ്ലൈറ്റ് പരിശീലനം പൂർത്തി

ക്രൂ കാലിഫോർണിയയിലെ ഹത്തോൺ സ്‌പേസ്എക്‌സ് സൗകര്യത്തിൽ നിന്ന് പ്രീഫ്ലൈറ്റ് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ക്വാറന്‍റൈൻ. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലുള്ള കമ്പനിയുടെ സൗകര്യത്തിൽ ഒരു ക്രൂ എക്യുപ്‌മെന്റ് ഇന്റർഫേസ് ടെസ്റ്റ് നടത്തി.

പകൽ മുഴുവൻ നീണ്ടുനിന്ന പരിശീലന പ്രവർത്തനങ്ങളിൽ, ക്രൂ അംഗങ്ങൾ അവരുടെ സ്‌പേസ് സ്യൂട്ടുകൾ ധരിച്ചു. ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ പ്രവേശിച്ചു. തുടർന്ന് സ്യൂട്ട് ലീക്ക് പരിശോധനകൾ നടത്തി. സീറ്റ്ഫിറ്റ് ശരിയാണോ എന്ന് പരിശോധിച്ചു. ബഹിരാകാശ പേടകത്തിന്‍റെ ഉൾവശം അവർ പരിചയപ്പെടുകയും ആശയവിനിമയ പരിശോധനകൾ പൂർത്തിയാക്കുകയും ഡ്രാഗണിന്റെ ഫാനുകളും പമ്പുകളും ശരിയായി പ്രവർത്തിക്കുന്നോയെന്ന് ഉറപ്പുവരുത്തുകയും, പറക്കുമ്പോൾ കേൾക്കുന്ന ശബ്ദങ്ങൾക്കായി തയ്യാറെടുക്കുകയും ചെയ്തു.

ക്രൂ കാലിഫോർണിയയിലെ ഹത്തോൺ സ്‌പേസ് എക്‌സ് സൗകര്യത്തിലാണ് പ്രീഫ്ലൈറ്റ് പരിശീലനം പൂർത്തിയാക്കിയത്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലുള്ള കമ്പനിയുടെ സൗകര്യത്തിൽ ഒരു ക്രൂ എക്യുപ്‌മെന്‍റ് ഇന്‍റർഫേസ് ടെസ്റ്റും നടത്തി. സ്‌പേസ് സ്യൂട്ടുകൾ ധരിച്ചായിരുന്നു പരിശീലനം.

ക്രൂ-13 ദൗത്യത്തിന്‍റെ ലക്ഷ്യമെന്ത്?

വിജയകരമായി വിക്ഷേപിക്കാനായാൽ പരിക്രമണ ലബോറട്ടറിയിൽ എത്തിക്കഴിഞ്ഞാൽ ക്രൂ-13 ബഹിരാകാശ നിലയത്തിന്‍റെ എക്സ്പെഡിഷൻ 75-ൽ ചേരും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായുള്ള ഗവേഷണവും സാങ്കേതികവിദ്യയുടെ വികസനവും ഭൂമിയിലെ ജീവൻ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ ശാസ്ത്ര പരീക്ഷണങ്ങളും ക്രൂ നടത്തും.

ക്രൂ-13 ദൗത്യത്തെ കുറിച്ച്

ഫ്ലോറിടയിലെ കേപ് കനാവറലിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്നും സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിൽ മുകളിലേക്ക് പറക്കും. ക്രൂ ഡ്രാഗൺ ഗ്രേസ് (C213) പേടകത്തിലാണ് നാലംഗ സംഘം യാത്ര തിരിക്കുക. ക്രൂ-12 സംഘത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ പകരമായി നാലംഗ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുക എന്ന പ്രാഥമിക ദൗത്യം കൂടെയുണ്ടെങ്കിലും,

ഹൃദ്രോഗം, പാർക്കിൻസൺസ് രോഗം എന്നിവയ്ക്കായി മനുഷ്യ സ്റ്റെം സെല്ലുകളിൽ നിന്ന് വികസിപ്പിച്ചെടുത്ത കലകൾ (tissues), രക്തയോട്ടത്തിലെ അസ്വാഭാവികതകൾ, ബഹിരാകാശത്തെ വിള ഉൽപ്പാദനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിപുലമായ മൈക്രോഗ്രാവിറ്റി ഗവേഷണം നടത്താൻ ദൗത്യം പദ്ധതിയിടുന്നുണ്ട്‌. സ്‌പേസ്എക്‌സ് റിവിഷൻ 3 ഉൾപ്പെടെയുള്ള നവീകരിച്ച ഫ്ലൈറ്റ് സ്യൂട്ടുകൾ ഉപകരണങ്ങൾ പരീക്ഷിണം നടത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here