മലയാളികളുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാനെത്തി നടി ലിസി. ഫനീഫയുടെ ഭാര്യ ഫാസിലയുടെ സഹോദരൻ ഫിറോസാണ് ലിസി എത്തിയതിന്‍റെ വിശേഷങ്ങള്‍ സൈബറിടത്ത് പങ്കുവച്ചത്. സിനിമയിലും ജീവിതത്തിലും ഫനീഫിക്ക ഒരുപോലെ സ്നേഹിച്ച വ്യക്തികളിലൊരാളായിരുന്നു ലിസി എന്ന് ഫിറോസ് പറയുന്നു. ഫനീഫയുടെ അവസാന നാളുകളില്‍ കുടുംബത്തോടൊപ്പം നിന്ന് ഫനീഫിക്കാക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ലിസിയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.







