ഒരു കോടി ചെലവില്‍ ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മിച്ച് മുസ്‌ലിം നേതാവ്;

0
35

 ക്ഷേത്രം നിര്‍മിച്ച് മതേതരത്വത്തിൻ്റെ ഒരു നല്ല പാഠം പകര്‍ന്ന് മുസ്‌ലിം നേതാവ് സയ്യിദ് ഉല്ലാ സഖാഫ്. തൻ്റെ സ്വന്തം പണം ഉപയോഗിച്ച് കര്‍ണാടകയിലെ ചന്നപട്ടണയിലെ മംഗൾവാർ പേട്ടിൽ ശ്രീ ബസവേശ്വര സ്വാമി ക്ഷേത്രം നിർമിച്ചത്. കന്നഡ രാജ്യോത്സവ ദിനത്തിലാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്‌തത്. ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ ധാരാളം ഭക്തർ ഒത്തുകൂടിയിരുന്നു. പൂർണമായും കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ക്ഷേത്ര നിർമാണത്തിനായി ഗ്രാമത്തിലെ കെമ്പമ്മയും മൊട്ടെഗൗഡയും സ്വന്തം ഭൂമി വിട്ടുകൊടുത്തിരുന്നു. പിന്നീട്, ഒരു കോടിയിലധികം രൂപ ചെലവഴിച്ച് സയ്യിദ് ഉല്ലാ സഖാഫ് ക്ഷേത്രം നിർമിക്കുകയായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിൻ്റെ സന്ദേശമാണ് ക്ഷേത്രം നൽകുന്നത്. ക്ഷേത്ര ഉദ്‌ഘാടനത്തിന് പിന്നാലെ പൂജയും നടത്തി. ശ്രീ ബസവേശ്വര വിനായക് യൂത്ത് ഗ്രൂപ്പിൻ്റെ അധ്യക്ഷതയിൽ വിദ്വാൻ നാഗേന്ദ്ര ശാസ്ത്രി, മഞ്ജുനാഥ് ആരാധ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജ. ചന്ദൻ, മഹേഷ്, മനോജ് എന്നിവരാണ് മൂന്ന് ദിവസത്തേക്ക് ക്ഷേത്ര പരിസരത്ത് നടന്ന പ്രത്യേക പരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്.

നമ്മൾ നല്ല പ്രവൃത്തി ചെയ്യുക. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നു, മുസ്‌ലിങ്ങൾ പള്ളികളിൽ പ്രാർഥിക്കുന്നു. എല്ലാവരുടെയും ആഗ്രഹം ഒന്നുതന്നെയാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ജീവിക്കുക എന്നത് പ്രധാനമാണ്. മറ്റൊന്നും ആവശ്യമില്ല. നാമെല്ലാവരും സഹോദരീ സഹോദരന്മാരായി ഒരുമിച്ച് മുന്നോട്ട് പോയാൽ രാജ്യം വികസിക്കും. നാമെല്ലാവരും എല്ലാവരെയും ബഹുമാനിക്കണം. ലോകത്ത് ഇന്ത്യ മുന്നോട്ട് വരണം. അങ്ങനെയാണ് നമ്മൾ പ്രവർത്തിക്കേണ്ടത്’ സയ്യിദ് ഉല്ലാ പറഞ്ഞു.

സയ്യിദ് ഉല്ലായെ അഭിനന്ദിച്ച് പ്രാദേശിക നേതാവ് ബോറയ്യ രംഗത്തെത്തി. ‘ചന്നപട്ടണയിൽ ഇങ്ങനെയൊരാള്‍ ഉണ്ടായിരിക്കുന്നത് അഭിമാനകരമാണ്. ഇത്രയും മഹത്തായ പ്രവൃത്തിയിലൂടെ ചന്നപട്ടണം ഇന്ത്യയ്‌ക്ക് ഒരു മാതൃകയാകും. ഇവിടെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല. നാമെല്ലാവരും സഹോദരീസഹോദരന്മാരായി പോകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവൃത്തി ചെയ്‌തത്.

ഇത് എല്ലാവർക്കും ഒരു മാതൃകയാകട്ടെ. ഇതൊരു പഴയ ക്ഷേത്രമായിരുന്നു. അതിനാൽ സയ്യിദ് ഉല്ലാ സഖാഫ് നാട്ടുകാർ സമ്മതിച്ചാൽ പുതിയൊരു ക്ഷേത്രം പണിയുമെന്ന് പറഞ്ഞു. അതനുസരിച്ച് എല്ലാവരും സമ്മതിച്ചു. ഇപ്പോൾ സയ്യിദ് സ്വന്തം പണം ഉപയോഗിച്ച് ഒരു ക്ഷേത്രം നിർമിച്ച് മാതൃക സൃഷ്‌ടിച്ചു. ഇത് ഐക്യത്തിൻ്റെ പ്രതീകമാണ്’ പ്രാദേശിക നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here