പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.
തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പോലീസ് ഓഫീസർ സജിത സലീമിനെതിരെയാണ് നടപടി.
ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പരാതി നൽകിയിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്.
രണ്ടാഴ്ച്ചയ്ക്കിടെ തൊടുപുഴയിൽ നിന്നുള്ള രണ്ടാമത്തെ സമാന സംഭവമാണിത്.
കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വിദ്വേഷ പോസ്റ്റ് പങ്കുവെച്ചതിന് തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി എ. നസീം സസ്പെൻഡ് ചെയ്തിരുന്നു. ഓണപ്പൂക്കളം അലങ്കോലമാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രചാരണ വീഡിയോയാണ് സബ് ഇൻസ്പെക്ടർ ഒരു വിദ്വേഷ കമന്റോടെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.






