ഓണയാത്രയ്ക്ക് ഇനിയും ടിക്കറ്റ് എടുത്തില്ലേ? ബെംഗളൂരുവിൽ നിന്ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ വരുന്നു,

0
6

കൊച്ചി: ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കിട്ടാനില്ലെന്ന പരാതി ഇനി വേണ്ട. അവസാന നിമിഷം മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസുകൾ. മൂന്ന് ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽനിന്ന് ഓണത്തിന് നാട്ടിലേക്ക് വരുന്നവർക്കും ഓണാവധിക്ക് ശേഷം തിരികെപോകുന്നവർക്കും വലിയ ആശ്വാസമാകുന്നതാണ് സ്പെഷ്യൽ ട്രെയിനുകൾ. മൂന്ന് ട്രെയിനുകളുടെയും ഷെഡ്യൂൾ അറിയാം.

 

06753/06754 യശ്വന്ത്പൂ‍ർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ

യശ്വന്ത്പൂ‍ർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്ന് (ഓഗസ്റ്റ് 21) രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ നാളെ ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. നാളെ രാവിലെ 05:07ന് പാലക്കാട് എത്തുന്ന ട്രെയിൻ 06:30 തൃശൂർ, 07:42 ആലുവ, 08:10 എറണാകുളം ടൗൺ, 09:45 കോട്ടയം, 10:04 ചങ്ങനാശേരി, 10:14 തിരുവല്ല, 10:25 ചെങ്ങന്നൂ‍ർ, 10:37 മാവേലിക്കര, 10:48 കായംകുളം, 11:03 കരുനാ​ഗപ്പള്ളി, 11:13 ശാസ്താംകോട്ട, 11:35 കൊല്ലം, 12:02 വ‍ർക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

നാളെ ഉച്ചകഴിഞ്ഞ് 3:15നാണ് യശ്വന്ത്പുർ സ്പെഷ്യൽ ട്രെയിനിൻ്റെ മടക്കയാത്ര. വർക്കല 03:48, കൊല്ലം 04:12, ശാസ്താംകോട്ട 04:32, കരുനാഗപ്പള്ളി 04:41, കായംകുളം 04:56, മാവേലിക്കര 05:06, ചെങ്ങന്നൂർ 05:18, തിരുവല്ല 05:29, ചങ്ങനാശേരി 05:38, കോട്ടയം 05:57, എറണാകുളം ടൗൺ 07:30, ആലുവ 07:53, തൃശൂർ 08:50, പാലക്കാട് 10:57 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പകളിലെ സമയം. പോഡാനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് 23ന് രാവിലെ 9:45ന് യശ്വന്ത്പൂ‍രിൽ എത്തിച്ചേരും.

06575/06576 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോ‍ർത്ത്

എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40നാണ് തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. പിറ്റേന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ബെം​ഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ‍ർ, മാവേലിക്കര, കായംകുളം കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ‍ർക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ്. മടക്കയാത്ര 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിച്ച് 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും.

06579/06580 ബെംഗളൂരു കൻ്റോൺമെൻ്റ് – തിരുവനന്തപുരം നോർത്ത്

ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40നാണ് മൂന്നാമത്തെ സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ‍ർ, മാവേലിക്കര, കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ‍ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30 ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here