വന്ദേമാതരത്തോടുള്ള അവഹേളനത്തിനെതിരെ യുവമോർച്ച

0
34
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിലേക്ക് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ മുഹമ്മദലി ജിന്നയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കോലം കത്തിച്ചു.
പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയുടെ വിഭജനത്തിന് നേതൃത്വം നൽകിയ മുഹമ്മദലി ജിന്നയുടെ അതേ നിലപാടാണ് കേരളത്തിൽ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് എസ്. സുരേഷ് പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചപ്പോൾ കേരളത്തിൽ മാത്രം വന്ദേമാതരം ആലപിക്കാൻ തയ്യാറാകാതിരുന്നത് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മതമൗലികവാദികളുടെ സമ്മർദ്ദത്തെ ഭയന്നുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ദേശീയബോധത്തിലും സുപ്രധാന സ്ഥാനമുള്ള വന്ദേമാതരത്തെ അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here