PSCയിലെ റാങ്ക് ഹോൾഡർമാർക്ക് നീതി ലഭിക്കും വരെ, സമരം തുടരും: യുവമോർച്ച

0
39
PSC ശുദ്ധീകരിക്കപ്പെടും വരെ യുവമോർച്ചയുടെ പോരാട്ടം അവസാനിക്കില്ല…
PSCയിലെ അട്ടിമറികൾക്കും, അഴിമതികൾക്കും എതിരെ റാങ്ക് ഹോൾഡർമാർക്ക് അർഹമായ നിയമനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് യുവമോർച്ചയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ സി കൃഷ്ണകുമാർ, പാലക്കാട് വെസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ പ്രശാന്ത് ശിവൻ, പാലക്കാട് ഈസ്‌റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ വേണുഗോപാലൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ്, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ മനു മോഹൻ എന്നിവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയും, ജീവിതവും വെച്ച് പന്താടുന്ന ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെയും, PSCയിലെ ക്രമക്കേടുകൾക്കെതിരെയും യുവമോർച്ചയുടെ പോരാട്ടം കൂടുതൽ ശക്തമായി തുടരും.
റാങ്ക് ഹോൾഡർമാർക്ക് നീതി ലഭിക്കും വരെ, സമരം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here