കാബൂളിൽ കാർ ബോംബ് സ്ഫോടനം : 9 മരണം

0
109

കാബൂള്‍ : ബോംബാക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ്​ പ്രവിശ്യയില്‍, ഹെല്‍മന്ദ്​ -കാന്ധഹാര്‍ ഹൈവേയിലെ ചെക്​പോസിറ്റനടുത്ത് ബുധനാഴ്ച്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്.

അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകള്‍ ഉള്‍പ്പെടെ നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഗവര്‍ണറുടെ ഓഫീസ്​ അറിയിച്ചു. സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്‌​ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. തിനു മുന്‍പ് നാലു തവണ ഇത്തരത്തില്‍ മാണ്ഡ ചെക്​പോസ്​റ്റില്‍ സ്ഫോടനമുണ്ടായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here