ദളപതി വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ ‘ജന നായകൻ’ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്‌ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 100 കോടിയും പിന്നിട്ട് അതിവേഗം കുതിക്കുകയാണ്. ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയും അതിശകരമായ പിന്തണയാണ് തിയേറ്ററുകളില്‍ വിജയ കുതിപ്പ് തുടരുന്നത്. ആഗോളതലത്തില്‍ 112.50 കോടി രൂപയാണ് ചിത്രം രണ്ടു ദിവസം കൊണ്ട് കൊയ്തെടുത്തത്.
ടിക്കറ്റ് വില്‍പ്പന പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലും റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നത്. ‘ജന നായകൻ’ റിലീസിന് മുമ്പും ശേഷവും വമ്പൻ ടിക്കറ്റ് ഡിമാൻഡാണ് സൃഷ്ടിച്ചത്. ഇതുവരെ ബുക്ക് മൈഷോയില്‍ 23,07,070 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പ്രീ-സെയിൽസ്: 11.8 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ റിലീസ് ദിനം (വ്യാഴം): 6.31 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. രണ്ടാം ദിവസം (വെള്ളി): 4.93 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
രണ്ടാം ദിവസവും ശക്തമായ പ്രകടനം
ഇന്ത്യൻ നെറ്റ് കലക്ഷൻ: ₹63.85 കോടി രൂപ
ഇന്ത്യൻ ഗ്രോസ്: ₹75.00 കോടി രൂപ
വിദേശ ഗ്രോസ്: ₹37.50 കോടി രൂപ
ആഗോള ഗ്രോസ്: ₹112.50 കോടി രൂപ
ഇതോടെ വെറു രണ്ടു ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലാണ് ചിത്രം ഇടം പിടിച്ചത്. വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരുന്നിട്ടും ചിത്രം 12,190 ഷോകളിലൂടെ ₹21.15 കോടി നെറ്റ് കലക്ഷൻ നേടി. ആദ്യ ദിവസത്തെ ₹42.70 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇടിവ് ഉണ്ടായെങ്കിലും, വൈകുന്നേര ഷോകളിലെ മികച്ച ഒക്ക്യുപൻസിയും സ്ഥിരതയാർന്ന പ്രേക്ഷക ഒഴുക്കും വാരാന്ത്യത്തിൽ കൂടുതൽ വലിയ കലക്ഷൻ പ്രതീക്ഷ നൽകുന്നു.
‘വൺ ലാസ്റ്റ് ലാസ്റ്റ് വൈബ്’ വികാരം
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയിയുടെ അവസാന സിനിമ എന്ന പ്രത്യേകതയാണ് ‘ജന നായകൻ’ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. എം.ജി. രാമചന്ദ്രന് ശേഷം മുഖ്യമന്ത്രിയായിരിക്കെ സിനിമ റിലീസ് ചെയ്യുന്ന അപൂർവ നേട്ടവും ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇത് ഒരു സിനിമ മാത്രമല്ല, ‘ വണ്‍ ലാസ്റ്റ് ലാസ്റ്റ് വൈബ്’ എന്ന വികാരത്തിന്‍റെ ആഘോഷവുമാണ്.
വാരാന്ത്യ കലക്ഷനിലേക്ക് ഉറ്റുനോക്കി ട്രാക്കര്‍മാര്‍
ശനിയാഴ്ച രാവിലെ മുതൽ തന്നെ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ വരവും വാരാന്ത്യത്തിലെ തിരക്കും കണക്കിലെടുക്കുമ്പോൾ, മൂന്നാം ദിവസവും ചിത്രം പുതിയ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
‘ജന നായകൻ’ ഇനി ഒരു വിജയചിത്രം മാത്രമല്ല, ദളപതി വിജയിയുടെ സിനിമാജീവിതത്തിന് ചരിത്രപരമായ വിടവാങ്ങലായി മാറുകയാണ്.ആദ്യ രണ്ട് ദിവസങ്ങളിലെ റെക്കോർഡ് നേട്ടങ്ങൾക്ക് ശേഷം ചിത്രം നിർണായകമായ ആദ്യ ശനിയാഴ്ചയിലേക്ക് കടക്കുകയാണ്. സിനിമയുടെ പ്രകടനം ഒരു സാധാരണ ബോക്‌സ് ഓഫീസ് വിജയമല്ല, മറിച്ച് ഒരു സാംസ്കാരിക ആഘോഷമായി മാറിക്കഴിഞ്ഞുവെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.
എച്ച്. വിനോദിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, രേവതി, നരേന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയത്. ജൂലൈ 23 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സംഗീതത്തിന് ലഭിക്കുന്നത്.








