ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ നാളെ (ജൂലൈ 23) തുടക്കമാകും. ഒളിമ്പിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ അണിനിരക്കുന്ന ശക്തമായ സംഘമാണ് ഇന്ത്യക്കായി ഇത്തവണ കളത്തിലിറങ്ങുന്നത്. ഓഗസ്റ്റ് 2 വരെയാണ് മത്സരങ്ങൾ നടക്കുക.
2014-ന് ശേഷം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് ഗ്ലാസ്‌ഗോയിലേക്ക് വീണ്ടുമെത്തുന്നത്. ഇത്തവണ മത്സര ഇനങ്ങളിൽ വൻ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബർമിംഗ്ഹാം ഗെയിംസിനേക്കാൾ ഒൻപത് ഇനങ്ങൾ കുറച്ച്, കേവലം 10 കായിക ഇനങ്ങൾ മാത്രമാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. എട്ട് മൈൽ ചുറ്റളവിലുള്ള നാല് വേദികളിലായി മത്സരങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
അത്‌ലറ്റിക്‌സ്, നീന്തൽ, 3×3 ബാസ്‌ക്കറ്റ്‌ബോൾ, ട്രാക്ക് സൈക്ലിംഗ്, ഭാരോദ്വഹനം (വെയ്റ്റ്‌ലിഫ്റ്റിംഗ്), ലോൺ ബോൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, നെറ്റ്ബോൾ, ബോക്സിംഗ്, ജൂഡോ എന്നിവയാണ് ഗ്ലാസ്‌ഗോയിലെ മത്സര ഇനങ്ങൾ. പാരാ അത്‌ലറ്റുകൾ ഉൾപ്പെടെ 125 അംഗങ്ങളുള്ള ശക്തമായൊരു സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 61 മെഡലുകളുമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ മത്സര ഇനങ്ങളും മെഡൽ അവസരങ്ങളും ഗണ്യമായി കുറഞ്ഞ ഇത്തവണത്തെ ഗെയിംസ് ഇന്ത്യക്ക് വലിയൊരു വെല്ലുവിളിയായിരിക്കും.
ജാവലിൻ ത്രോ താരം നീരജ് ചോപ്ര നയിക്കുന്ന അത്‌ലറ്റിക്‌സ് ടീമിലാണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകൾ. ദേശീയ റെക്കോർഡ് ജേതാക്കളായ ഗുരീന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, മലയാളി താരങ്ങളായ സജന്‍ പ്രകാശ്, മുരളി ശ്രീശങ്കർ എന്നിവരും ഇന്ത്യൻ നിരയിലുണ്ട്.
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ 125 അംഗ സംഘം
3×3 ബാസ്‌കറ്റ്ബോള്‍
- റീന രമേഷ്‌ചന്ദ്ര ഗുപ്‌ത – വുമൺസ് വീൽചെയർ
- ഇറെങ്ബാം റിതു ചാനു – വുമൺസ് വീൽചെയർ
- ജാദവ് മീനാക്ഷി ഹരിചന്ദ്ര – വുമൺസ് വീൽചെയർ
- രായണ്ണവർ ലക്ഷ്‌മി രായപ്പ – വുമൺസ് വീൽചെയർ
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്
- തപൻ മൊഹന്തി – മെൻസ് ടീം ഓൾ-എറൗണ്ട്
- തപേശ്വർനാഥ് ദാസ് – മെൻസ് ടീം ഓൾ-എറൗണ്ട്
- സ്വതീഷ് കെ.പി – മെൻസ് ടീം ഓൾ-എറൗണ്ട്
- സത്യജിത് മണ്ഡൽ – മെൻസ് ടീം ഓൾ-എറൗണ്ട്
- പ്രണതി നായക് – വുമൺസ് ടീം ഓൾ-എറൗണ്ട്
- നിഷ്ക അഗർവാൾ – വുമൺസ് ടീം ഓൾ-എറൗണ്ട്
- ഇഷിത റവാലെ – വുമൺസ് ടീം ഓൾ-എറൗണ്ട്
- പ്രതിഷ്ഠ സാമന്ത – വുമൺസ് ടീം ഓൾ-എറൗണ്ട്
അത്‌ലറ്റിക്‌സ്
- ഗുരീന്ദർവീർ സിംഗ് – പുരുഷന്മാരുടെ 100 മീറ്റർ
- അനിമേഷ് കുജൂർ – പുരുഷന്മാരുടെ 200 മീറ്റർ
- വിശാൽ ടി.കെ – പുരുഷന്മാരുടെ 400 മീറ്റർ, മിക്‌സഡ് 4 x 400 മീറ്റർ റിലേ
- രാജേഷ് രമേശ് – പുരുഷന്മാരുടെ 400 മീറ്റർ, മിക്‌സഡ് 4 x 400 മീറ്റർ റിലേ
- ഗുൽവീർ സിംഗ് – പുരുഷന്മാരുടെ 5000 മീറ്റർ, പുരുഷന്മാരുടെ 10,000 മീറ്റർ
- തേജസ് ഷിർസെ – പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്
- യശാസ് പാലാക്ഷ – പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ്
- സന്തോഷ് കുമാർ തമിഴരശൻ – പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ്
- രശ്ദീപ് കൗർ – വനിതകളുടെ 400 മീറ്റർ, മിക്‌സഡ് 4 x 400 മീറ്റർ റിലേ
- നീരു പഥക് – വനിതകളുടെ 400 മീറ്റർ, മിക്‌സഡ് 4 x 400 മീറ്റർ റിലേ
- അൻസ ബാബു – വനിതകളുടെ 400 മീറ്റർ, മിക്‌സഡ് 4 x 400 മീറ്റർ റിലേ
- പാരുൾ ചൗധരി – വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ്, വനിതകളുടെ 5000 മീറ്റർ
- പ്രിയങ്ക ഗോസ്വാമി – വനിതകളുടെ 10,000 മീറ്റർ നടത്തം
- രവീണ ഗെയ്ക്‌വാദ് – വനിതകളുടെ 10,000 മീറ്റർ നടത്തം
- ദേവ് മീന – പുരുഷന്മാരുടെ പോൾ വോൾട്ട്
- കുൽദീപ് കുമാർ – പുരുഷന്മാരുടെ പോൾ വോൾട്ട്
- സർവേശ് അനിൽ കുഷാരെ – പുരുഷന്മാരുടെ ഹൈജമ്പ്
- ആദർശ് റാം ജെ – പുരുഷന്മാരുടെ ഹൈജമ്പ്
- തേജസ്വിൻ ശങ്കർ – പുരുഷന്മാരുടെ ഹൈജമ്പ്, പുരുഷന്മാരുടെ ഡെക്കാത്‌ലോൺ
- മുരളി ശ്രീശങ്കർ – പുരുഷന്മാരുടെ ലോങ് ജമ്പ്
- ലോകേഷ് സത്യനാഥൻ – പുരുഷന്മാരുടെ ലോങ് ജമ്പ്
- പ്രവീൺ ചിത്രവേൽ – പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ്
- സെൽവ പ്രഭു – പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ്
- സമർദീപ് സിംഗ് ഗിൽ – പുരുഷന്മാരുടെ ഷോട്ട്പുട്ട്
- തജീന്ദർപാൽ സിംഗ് തൂർ – പുരുഷന്മാരുടെ ഷോട്ട്പുട്ട്
- നീരജ് ചോപ്ര – പുരുഷന്മാരുടെ ജാവലിൻ ത്രോ
- രോഹിത് യാദവ് – പുരുഷന്മാരുടെ ജാവലിൻ ത്രോ
- യഷ് വീർ സിംഗ് – പുരുഷന്മാരുടെ ജാവലിൻ ത്രോ
- പൂജ സിംഗ് – വനിതകളുടെ ഹൈജമ്പ്
- മൻപ്രീത് കൗർ – വനിതകളുടെ ഷോട്ട്പുട്ട്
- സീമ കാലിരമണ – വനിതകളുടെ ഡിസ്കസ് ത്രോ
- നിധി റാണി – വനിതകളുടെ ഡിസ്കസ് ത്രോ
പാരാ അത്‌ലറ്റിക്‌സ്
- രാകേഷ്ഭായ് ഭട്ട് – പുരുഷന്മാരുടെ 100 മീറ്റർ (T38)
- ശ്രേയാൻഷ് ത്രിവേദി – പുരുഷന്മാരുടെ 100 മീറ്റർ (T38)
- മുഹമ്മദ് ബാസിൽ എം – പുരുഷന്മാരുടെ 100 മീറ്റർ (T47)
- ദിലീപ് മഹാദു ഗാവിത് – പുരുഷന്മാരുടെ 100 മീറ്റർ (T47)
- രമേശ് ഷൺമുഖം – പുരുഷന്മാരുടെ 1500 മീറ്റർ (T54)
- ദേവേന്ദർ കുമാർ – പുരുഷന്മാരുടെ ഡിസ്കസ് ത്രോ (F44)
- സാഗർ തയാത് – പുരുഷന്മാരുടെ ഡിസ്കസ് ത്രോ (F44)
- ശുഭം ജുയൽ – പുരുഷന്മാരുടെ ഷോട്ട്പുട്ട് (F57)
- സോമൻ റാണ – പുരുഷന്മാരുടെ ഷോട്ട്പുട്ട് (F57)
- ശർമ്മിള ധങ്കർ – വനിതകളുടെ ഷോട്ട്പുട്ട് (F57)
- ശില്പ കെ ഷൈല – വനിതകളുടെ ഷോട്ട്പുട്ട് (F57)
ലോൺ ബൗൾസ്
- പുതുൽ സോനോവൽ – മെൻസ് സിംഗിൾസ്
- നയൻമോനി സൈകിയ – വുമൺസ് സിംഗിൾസ്
- നവനീത് സിംഗ് – മെൻസ് പെയേഴ്‌സ്
- ദിനേഷ് കുമാർ – മെൻസ് പെയേഴ്‌സ്
- രൂപ റാണി ടിർക്കി – വുമൺസ് പെയേഴ്‌സ്
- പിങ്കി സിംഗ് – വുമൺസ് പെയേഴ്‌സ്
ബോക്‌സിങ്
- ജാദുമണി സിംഗ് – മെൻസ് 55 കിലോഗ്രാം
- സച്ചിൻ സിവാച്ച് – മെൻസ് 60 കിലോഗ്രാം
- ആദിത്യ പ്രതാപ് സിംഗ് – മെൻസ് 65 കിലോഗ്രാം
- സുമിത് കുണ്ഡു – മെൻസ് 70 കിലോഗ്രാം
- അങ്കുഷ് അങ്കുഷ് – മെൻസ് 80 കിലോഗ്രാം
- കപിൽ പൊഖാരിയ – മെൻസ് 90 കിലോഗ്രാം
- നരേന്ദർ ബെർവാൾ – മെൻസ് 90+ കിലോഗ്രാം
- സാക്ഷി ചൗധരി – വുമൺസ് 51 കിലോഗ്രാം
- പ്രീതി പവാർ – വുമൺസ് 54 കിലോഗ്രാം
- ജാസ്മിൻ ലംബോറിയ – വുമൺസ് 57 കിലോഗ്രാം
- പ്രിയ ഘാൻഘസ് – വുമൺസ് 60 കിലോഗ്രാം
- പർവീൺ ഹൂഡ – വുമൺസ് 65 കിലോഗ്രാം
- അരുന്ധതി ചൗധരി – വുമൺസ് 70 കിലോഗ്രാം
- ലൗവ്‌ലിന ബോർഗോഹെയ്ൻ – വുമൺസ് 75 കിലോഗ്രാം
ജൂഡോ
- ഹർഷ് സിംഗ് – മെൻസ് 60 കിലോഗ്രാം
- രോഹിത് ബസീർ മജ്ഗുൽ – മെൻസ് 66 കിലോഗ്രാം
- അരുൺ കുമാർ – മെൻസ് 73 കിലോഗ്രാം
- ഹർഷ് തോകാസ് – മെൻസ് 81 കിലോഗ്രാം
- കരൺജിത് സിംഗ് മാൻ – മെൻസ് 90 കിലോഗ്രാം
- അവതാർ സിംഗ് – മെൻസ് 100 കിലോഗ്രാം
- യഷ് ഘാൻഘസ് – മെൻസ് 100+ കിലോഗ്രാം
- അസ്മിത ഡേ – വുമൺസ് 48 കിലോഗ്രാം
- ശ്രദ്ധ കടാബുൽ ചോപ്പഡെ – വുമൺസ് 52 കിലോഗ്രാം
- യാമിനി മൗര്യ – വുമൺസ് 57 കിലോഗ്രാം
- ഉന്നതി ശർമ്മ – വുമൺസ് 63 കിലോഗ്രാം
- ഇനുങ്കാബി തഖേല്ലംബം – വുമൺസ് 70 കിലോഗ്രാം
- ഇഷ്രൂപ് നാരംഗ് – വുമൺസ് 78 കിലോഗ്രാം
- തുലിക മാൻ – വുമൺസ് 78+ കിലോഗ്രാം
പാരാ പവർലിഫ്റ്റിംഗ്
- അശോക് കുമാർ മാലിക് – മെൻസ് ലൈറ്റ്‌വെയ്റ്റ്
- പരംജീത് കുമാർ – മെൻസ് ലൈറ്റ്‌വെയ്റ്റ്
- സുധീർ സുധീർ – മെൻസ് ഹെവിവെയ്റ്റ്
- ഝണ്ഡു കുമാർ – മെൻസ് ഹെവിവെയ്റ്റ്
- സുമൻ ദേവി – വുമൺസ് ലൈറ്റ്‌വെയ്റ്റ്
- ജസ്പ്രീത് കൗർ – വുമൺസ് ലൈറ്റ്‌വെയ്റ്റ്
- കസ്തൂരി രാജാമണി – വുമൺസ് ഹെവിവെയ്റ്റ്
നീന്തൽ
- ശ്രീഹരി നടരാജ് – പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്‌സ്ട്രോക്ക്, 100 മീറ്റർ ബാക്ക്‌സ്ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
- ആര്യൻ നെഹ്റ – പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ, 800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
- സാജൻ പ്രകാശ് – പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ഫ്രീസ്റ്റൈൽ
- അനീഷ് എസ് ഗൗഡ – പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ, 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
- ദക്ഷൻ ശശികുമാർ – പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ, 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
പാരാ നീന്തൽ
- രവി വീര വെങ്കട്ട ബുഡിഗിന – ഫ്രീസ്റ്റൈൽ 50 മീറ്റർ S7
- അലി ഇമാം – ഫ്രീസ്റ്റൈൽ 100 മീറ്റർ S13
- സുയാഷ് നാരായണ ജാദവ് – ഫ്രീസ്റ്റൈൽ 50 മീറ്റർ S7
- ചൈതന്യ വിശ്വാസ് കുൽക്കർണി – ഫ്രീസ്റ്റൈൽ 200 മീറ്റർ S14
- സ്വതിക് പാട്ടീൽ – ഫ്രീസ്റ്റൈൽ 50 മീറ്റർ S7
ട്രാക്ക് സൈക്ലിംഗ്
- റൊണാൾഡോ സിംഗ് ലൈറ്റോൺജാം – 1000 മീറ്റർ ടൈം ട്രയൽ
- ഡേവിഡ് ബെക്കാം എൽക്കറ്റോചൂംഗോ – മെൻസ് എലൈറ്റ്
- കെയ്റിൻ ജെംഷ് സിംഗ് കെയ്‌തെല്ലക്രം – മെൻസ് എലൈറ്റ്
- കെയ്റിൻ ദിനേഷ് കുമാർ – മെൻസ് എൻഡുറൻസ് / പർസ്യൂട്ട് ഫോർമാറ്റുകൾ
- റോജിത് സിംഗ് യാംഗ്ലെം – മെൻസ് എൻഡുറൻസ് / പർസ്യൂട്ട് ഫോർമാറ്റുകൾ
- സെഖോൺ ഹർഷ്വീർ സിംഗ് – മെൻസ് 4,000 മീറ്റർ ടീം പർസ്യൂട്ട്
പാരാ ട്രാക്ക് സൈക്ലിംഗ്
- ലിഷ ദാസ് – വനിതകളുടെ ട്രാക്ക് സൈക്ലിംഗ് (പാരാ)
വെയ്റ്റ്‌ലിഫ്റ്റിംഗ്
- ഋഷികാന്ത സിംഗ് – മെൻസ് 60 കിലോഗ്രാം
- എം രാജ – മെൻസ് 65 കിലോഗ്രാം
- അജയ ബാബു – മെൻസ് 79 കിലോഗ്രാം
- ദിൽബാഗ് സിംഗ് – മെൻസ് 94 കിലോഗ്രാം
- ലവ്പ്രീത് സിംഗ് – മെൻസ് 110+ കിലോഗ്രാം
- മീരാഭായി ചാനു – വുമൺസ് 48 കിലോഗ്രാം
- ജ്ഞാനേശ്വരി യാദവ് – വുമൺസ് 53 കിലോഗ്രാം
- ബിന്ദ്യാറാണി ദേവി – വുമൺസ് 58 കിലോഗ്രാം
- ഹർജീന്ദർ കൗർ – വുമൺസ് 69 കിലോഗ്രാം
- സഞ്ജന – വുമൺസ് 77 കിലോഗ്രാം
- സെറം നിരുപമ ദേവി – വുമൺസ് 86 കിലോഗ്രാം
- മാർട്ടിന ദേവി – വുമൺസ് 86+ കിലോഗ്രാം





