വ്യാജ പീഡന കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് എറണാകുളത്ത് ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് വിഷം കഴിച്ചത്. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം. ആംബുലന്‍സിലാണ് ഇരുവരും എത്തിയത്. ദമ്പതികളുമായി ബന്ധപ്പെട്ട ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. പരാതിയിന്‍മേല്‍ വിനുവിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആരോപണമുന്നയിച്ചുകൊണ്ട് പൊലീസിനെതിരെ വിനു വീഡിയോ അടക്കം ചെയ്തിരുന്നു.









