ഡെലിവറി തൊഴിലാളികളുടെ സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ തെലങ്കാന സർക്കാർ.

0
37

ഡെലിവറി തൊഴിലാളികളുടെ സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ തെലങ്കാന സർക്കാർ. പദ്ധതിക്കായി സർക്കാരും ആമസോൺ ഇന്ത്യയും പ്രോജക്ട് ആശ്രയ്ക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആമസോൺ ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക. ഇതിന്റെ നിർമാണ-പരിപാലന ചിലവുകൾ പൂർണമായും ആമസോൺ തന്നെയാണ് വഹിക്കുക.

എയർ കണ്ടീഷൻ ചെയ്ത പോർട്ടബിൾ കാബിൻ വിശ്രമകേന്ദ്രങ്ങളിൽ കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ, വൈഫൈ , ശുചിമുറികൾ തുടങ്ങിയവ സൗജന്യമായി ലഭ്യമാകും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഏത് പ്ലാറ്റ്‌ഫോമിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ കേന്ദ്രങ്ങൾ തികച്ചും സൗജന്യമായി ഉപയോഗിക്കാം.തെലങ്കാനയിൽ സൈബറാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (CMC) പരിധിയിൽ വരുന്ന കൊണ്ടപൂർ, തെല്ലാപൂർ, പട്ടഞ്ചെരു, ഭാരതി നഗർ, ചന്ദനഗർ എന്നിവിടങ്ങളിൽ എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഇത് കൂടാതെ, രാജ്യവ്യാപകമായി ഇത്തരം 250 വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആമസോൺ ഇന്ത്യ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here