ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി യുഎഇ

0
3

ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നി സർവീസ് നടത്തിയതോടെ റെയിൽവേ ട്രാക്കുകളിൽ ചരിത്രം പിറക്കുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇത് കേവലം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര മാത്രമല്ല, യുഎഇ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്.

യുഎഇയുടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിന്റെ പ്രാരംഭഘട്ട ട്രയൽ സർവീസുകൾക്ക് തുടക്കമായി. ചൊവ്വാഴ്ച പുലർച്ചെ 5.34ന് ഫുജൈറയിൽ നിന്നാണ് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത്. രാവിലെ 7.15-ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു. ഫുജൈറ സ്റ്റേഷനിൽ പരമ്പരാഗത എമിറാത്തി നൃത്തച്ചുവടുകളോടെയും അറബിക് കോഫിയോടെയുമാണ് യാത്രക്കാരെ സ്വീകരിച്ചത്. നിശ്ചയിച്ച സമയത്തിലും 7 മിനിറ്റ് മുൻപ് തന്നെ ട്രെയിൻ അബുദാബി സ്റ്റേഷനിൽ എത്തിച്ചേർന്നു. ചരിത്രപ്രസിദ്ധമായ യാത്രയ്ക്ക് ശേഷം അബുദാബി സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ ഏറെ ആഹ്ലാദത്തിലായിരുന്നു.

യുഎഇയുടെ പൊതുഗതാഗത രംഗത്ത് പുതിയൊരു പ്രഭാതം

ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നി സർവീസ് നടത്തിയതോടെ റെയിൽവേ ട്രാക്കുകളിൽ ചരിത്രം പിറക്കുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇത് കേവലം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര മാത്രമല്ല, യുഎഇ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ഒട്ടനവധി യുഎഇ നിവാസികൾ നിറഞ്ഞ പുഞ്ചിരിയോടെയും മനോഹരമായ ഓർമ്മകളോടെയുമാണ് മടങ്ങിയത്. സെപ്റ്റംബർ 30-ന് ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. തുടർന്ന് 2026 ഡിസംബർ 30-ന് അൽ ദഫ്ര (Al Dhafra) സ്റ്റേഷനും 2027 മാർച്ചിൽ ഷാർജ യൂണിവേഴ്സിറ്റി സ്റ്റേഷനും തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും.
ചൊവ്വാഴ്ച ആരംഭിച്ച പ്രാരംഭഘട്ട സർവീസിനായി ഇതിനകം പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയതെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലെ ഭൂരിഭാഗം ട്രിപ്പുകളിലെയും സീറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
യാത്രാ വിവരങ്ങൾ ഒറ്റനോട്ടത്തിൽ
  • പുലർച്ചെ 5 മണിയോടെ തന്നെ യാത്രക്കാർ ഫുജൈറ സ്റ്റേഷനിൽ എത്തിച്ചേർന്നു.
  • പരമ്പരാഗത എമിറാത്തി നൃത്തവും അറബിക് കോഫിയും നൽകിയാണ് അതിഥികളെ വരവേറ്റത്.
  • ക്യുആർ കോഡുകൾ സ്‌കാൻ ചെയ്താണ് ടിക്കറ്റ് എടുത്തവർ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചത്.
  • പുലർച്ചെ 5.34-ന് ട്രെയിൻ ഫുജൈറ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
  • യാത്രക്കാർക്ക് ട്രെയിനിൽ സൗജന്യ പ്രഭാതഭക്ഷണവും ചായയും ചോക്ലേറ്റുകളും നൽകി.
  • ദുബായ് വേൾഡ് സെൻട്രൽ , സായിദ് മിലിട്ടറി സിറ്റി എന്നിവ പിന്നിട്ടായിരുന്നു ട്രെയിനിന്റെ കുതിപ്പ്.
  • നിശ്ചിത സമയത്തിനും 7 മിനിറ്റ് മുൻപ് ട്രെയിൻ അബുദാബിയിലെത്തി.
  • അബുദാബിയിൽ നിന്ന് തിരിച്ച് ഫുജൈറയിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 8.19ന് പുറപ്പെട്ടു.
  • ആദ്യ ട്രെയിനിലെ യാത്ര നഷ്ടപ്പെടുത്താതിരിക്കാൻ പലരും തലേദിവസം തന്നെ ഫുജൈറയിൽ എത്തി താമസിക്കുകയും, ഓഫീസുകളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുകയും ചെയ്തിരുന്നു. ട്രെയിൻ യാത്ര കഴിഞ്ഞ ശേഷം നേരെ ജോലിക്ക് പോകാനായിരുന്നു ഇവരുടെ പ്ലാൻ. നിഹാദ് എന്ന യാത്രക്കാരൻ സുഹൃത്തുക്കൾക്കൊപ്പം ഫുജൈറയിലെത്തി ഹോട്ടലിൽ താമസിച്ച് പുലർച്ചെ 4.30ന് തന്നെ സ്റ്റേഷനിലെത്തി. അബുദാബിയിൽ എത്തിയ ശേഷം ബസ്സും മെട്രോയും വഴി നേരെ ജോലിസ്ഥലത്തേക്ക് പോകാനാണ് അദ്ദേഹം പദ്ധതിയിട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
  • പ്രത്യേകത
    200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനിൽ വിമാനത്തിന് സമാനമായ ആഡംബര സീറ്റുകൾ, അതിവേഗ സൗജന്യ വൈഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവയടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളാണുള്ളത്. ആദ്യദിനത്തിൽ യാത്ര ചെയ്ത 2400 പേരിൽ പകുതിയിലേറെയും മലയാളികളായിരുന്നു. ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവറുമായ ആലപ്പുഴ സ്വദേശി നിഷാദ് ഉൾപ്പെടെ 5 മലയാളി യുവാക്കളാണ് കന്നി സർവീസിന്റെ പിന്നിൽ പ്രവർത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here