തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്. താഴേക്ക് ചാടിയതെന്നാണ് സൂചന. കാരണം വ്യക്തമല്ല.
ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.10 മണിയോടെ വിദ്യാർത്ഥി നിലത്ത് കിടക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.








