തിരുവനന്തപുരം കോർപറേഷ നിൽ ബിജെപി ഭരണസമിതിക്കെ തിരെ യുഡിഎഫ് കൊണ്ടുവരാ നിരുന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ല. ഇതോടെ, അവിശ്വാസപ്രമേയ ത്തിൽ നിന്ന് യുഡിഎഫ് പിൻമാറി. പ്രമേയത്തെച്ചൊല്ലി ഇരുപക്ഷവും പരസ്പരം ആരോപണ ങ്ങളുന്നയിച്ച് രംഗത്തുവന്നതോടെ, പ്രതിപക്ഷ നിരയിൽ വിള്ളൽ പ്രകടമായി.
കൗൺസിൽ യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ചേരും. ഭരണസ്തംഭനം ആരോപിച്ച് ബി ജെപിക്കെതിരെ പ്രതിഷേധമുയർത്താനാണു പ്രതിപക്ഷക ക്ഷികളുടെ തീരുമാനം.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് കോർപറേഷൻ ഭരണം പി ടിച്ച ബിജെപിക്കെതിരായ ആദ്യ രാഷ്ട്രീയനീക്കമെന്ന നിലയിലാണ് അവിശ്വാസപ്രമേയം കൊണ്ടു വരാൻ യുഡിഎഫ് ആലോചിച്ച ത്.
എന്നാൽ, യുഡിഎഫിന്റെ പ്രമേയത്തിനൊപ്പം നിൽക്കുന്നതു സംസ്ഥാനത്തു തന്നെ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് വിലയിരുത്തി എൽഡിഎഫ് പിന്മാറുകയായിരുന്നു.ഇതിൽ ഏതെങ്കിലും ഒരു മുന്നണിക്ക് 34 പേരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കുമായിരുന്നു. കോർപ്പറേഷനിലെ രണ്ടാമത്തെ സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തോട് താൽപര്യം കാട്ടിയില്ല എന്നാണ് അറിവ്.
തങ്ങളുമായി ആലോചിക്കാതെ പ്രമേയം കൊണ്ടുവന്ന യുഡിഎഫിനെ പി ന്തുണയ്ക്കേണ്ടെന്നും എൽഡി എഫ് തീരുമാനിച്ചു. 20 അംഗങ്ങളുള്ള യുഡിഎഫിനും 29 പേരുള്ള എൽ ഡിഎഫിനും തനിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാനാകില്ല. കോർപറേഷന്റെ അംഗബലത്തിൻ്റെ (101) മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയാണ് പ്രമേയം അവതരിപ്പിക്കാൻ വേണ്ടത്. അതുകൊണ്ടുതന്നെ ഇരുപക്ഷവും ചേർന്ന് 34 പേർ ഒപ്പിട്ടാൽ മാത്രമേ പ്രമേയം അവതരിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.
സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിൽ ഭരിക്കുന്ന 50 അംഗങ്ങളുള്ള ബിജെപിയെ പ്രമേയത്തിലൂടെ പ്രതിരോധത്തിൽ ആക്കാൻ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ആയിരുന്നു നീക്കം.കഴിഞ്ഞ ദിവസം കോർപറേഷനിൽ എൽഡിഎഫ് നടത്തിയ ഉപരോധസമരം സം ഘർഷത്തിൽ കലാശിച്ചിരുന്നു. എന്നാൽ യുഡിഎഫ് അതിൽനിന്നു വിട്ടു നിന്നിരുന്നു.
സിപിഎമ്മിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മേയർ വി വി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിഐഡി ഉണ്ണികൃഷ്ണൻസിനിമയിലെ രംഗം ഓർമ്മിപ്പിച്ചു കൊണ്ടാണ് മേയർ ഇങ്ങനെ പറഞ്ഞത്.’കോൺഗ്രസ് – സിപിഎം സഖ്യരാഷ്ട്രീയം നടക്കുന്നു. ശബരിനാഥ് ആന്തൂറിയം പൂ നൽകുമ്പോൾ എസ് പി ദീപക് അവലോസ് ഉണ്ട നൽകുക എന്നതായിരുന്നു ഡീൽ.
ഇപ്പോൾ ശബരിനാഥൻ ആന്തൂറിയം പൂവുമായി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദീപക് അവലോസ് ഉണ്ട നൽകുന്നുമില്ല. മുൻ മന്ത്രി നൽകാൻ പറയുന്നു. വി ജോയ് വേണ്ടെന്ന് പറയുന്നു. ഇതാണ് നിലവിൽ ഇവിടത്തെ സ്ഥിതി. കോൺഗ്രസ്സിനെ പിന്തുണക്കാം എന്നാണ് സിപിഎം കരുതുന്നത് എങ്കിൽ ജനങ്ങൾ മറുപടി നൽകുമെന്നും’ ഇരു പാർട്ടികളെയും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.









