പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ( പിഎം ശ്രീ പദ്ധതി )

0
19

2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന സ്കൂളുകളാണ് പിഎം ശ്രീ സ്കൂളുകൾ , കൂടാതെ ഫണ്ടിംഗിന് അർഹത നേടുന്നതിന്, അവർ അവരുടെ പേരുകളിൽ “പിഎം ശ്രീ” എന്ന പ്രിഫിക്സ് ഉപയോഗിക്കണം. ഇന്ത്യയിലെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ രൂപീകരിച്ച ഒരു നയമാണ് ദേശീയ വിദ്യാഭ്യാസ നയം. മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. 2020ൽ ആണ് മാറ്റം സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ. PM SHRI Schools ( PM Schools for Rising India ).  ഇന്ത്യയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇതിലൂടെ മുൻതൂക്കം നൽകുന്നത്. രാജ്യത്ത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ നടത്തുന്ന സീനിയർ സെക്കൻഡറി സ്കൂളുകളും ഉൾപ്പെടുത്താൻ പദ്ധതിയിട്ടു. 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ അന്തരീക്ഷം ഉറപ്പാക്കാനും സുരക്ഷിതമായ ഒരു പഠന അന്തരീക്ഷം പ്രദാനം പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. മാത്രമല്ല, വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ വാഗ്ദാനം ചെയ്യുകയും നല്ല ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും എത്താൻ സാധിക്കുന്ന രീതിയിലുള്ള പഠന സംവിധാനം രാജ്യത്ത് കൊണ്ടുവരുകയാണ്  സർക്കാർ ലക്ഷ്യം .

ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിലൂടെ സമത്വം ഉൾക്കൊള്ളാനും, നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനും വിദ്യാർഥികളെ ഉത്പാതന ശേഷിയുള്ള ഒരു തലമുറയായി കൊട്ടിപടുക്കാനും ഇതുവഴി നല്ല പൗരൻമാരായി മാറ്റാനും സാധിക്കും. 20 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയുടെ വിവിധ തലങ്ങളെ കുറിച്ച് മനസിലാക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം നമ്മുടെ രാജ്യത്തും കൊണ്ടുവരാൻ സാധിക്കും.

പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ സമഗ്രമായ വികസനം നടക്കും.
2022-23 മുതൽ 2026-27 വരെയുള്ള അഞ്ച് വർഷങ്ങളിലായി പദ്ധതി നടപ്പിലാക്കും.
സ്‌പോർട്‌സ്, സയൻസ്, ഐസിടി, ആർട്‌സ് എന്നിവയ്‌ക്ക് ഈ പദ്ധതിയിൽ സൗകര്യമൊരുക്കും. ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്‌ഡോർ കളി സാമഗ്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരും.

ഫീച്ചറുകൾ : 

പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിയാണ് പിഎം ശ്രീ സ്കൂളുകൾ വികസിപ്പിച്ചിരിക്കുന്നത്, സോളാർ പാനലുകൾ, എൽഇഡി ലൈറ്റിംഗ്, പ്രകൃതിദത്ത കൃഷി രീതികളുള്ള പോഷകാഹാര ഉദ്യാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പ്ലാസ്റ്റിക് രഹിത മേഖലകൾ, ജലസംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.  ഈ സ്കൂളുകൾ വിദ്യാർത്ഥികളെ ഇന്ത്യൻ ഭാഷകളിൽ കഴിവുള്ളവരാക്കുന്നു, കൂടാതെ “നൈപുണ്യ വികസനത്തിനായി പ്രാദേശിക വ്യവസായങ്ങളുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിലും” പ്രവർത്തിക്കുന്നു. കൂടാതെ, ഈ സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ, ഡിജിറ്റൽ ലൈബ്രറി, ഡിജിറ്റൽ ലബോറട്ടറികൾ, മറ്റ് ഡിജിറ്റൽ പഠന ഉപകരണങ്ങൾ എന്നിവയുണ്ട്, ഇത് വിദ്യാർത്ഥികളെ ഓരോ പാഠവും വിശദമായും വ്യക്തമായും മനസ്സിലാക്കാൻ സഹായിക്കുന്നു

സയൻസ് സർക്കിളുകൾ, ഗണിത സർക്കിളുകൾ, സംഗീതം, നൃത്ത സർക്കിളുകൾ എന്നിങ്ങനെ വിത്യസ്ഥ സേണുകൾ ഉണ്ടായിരിക്കും. ഇപ്പോഴുള്ള പഠന രീതിയിൽ നിന്നും മാറി കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതിയിലേക്ക് മാറും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കും. പ്ലാസ്റ്റിക് വിമുക്തം, ജലസംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here