യുഡിഎഫ് ഗാരൻ്റികൾ നടപ്പാക്കും; റവന്യു വകുപ്പ് സുതാര്യമാക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

0
6

തിരുവനന്തപുരം: പുതിയ സർക്കാരിന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഭരണനിർവഹണം എളുപ്പമല്ലെന്നും റവന്യു മന്ത്രി എപി അനിൽകുമാർ പറഞ്ഞു. യുഡിഎഫ് ജനങ്ങൾക്ക് നൽകിയ ഗാരൻ്റികൾ നടപ്പാക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു വകുപ്പിനെ കൂടുതൽ സുതാര്യമാക്കുന്നതിനും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും പട്ടയവിതരണം വേഗത്തിലാക്കുകയും ചെയ്യുമെന്നും ഇതിനായി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കോൺഗ്രസ് ഭവന പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കും. പദ്ധതിയുടെ ഭാഗമായി 100 വീടുകൾ ഘട്ടം ഘട്ടമായി നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ബെന്നി തോമസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ നിയമനത്തെ ബന്ധുനിയമനമായി കാണരുതെന്നും കണ്ണൂർ ഡിസിസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജനവികാരം മാനിച്ചാണ് ബെന്നി തോമസ് രാജിവച്ചതെന്നും ജനങ്ങളെ വെല്ലുവിളിക്കാനുള്ള നിലപാടല്ല അദ്ദേഹം സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here