പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണു;

0
25

പൂനെ : മഹാരാഷ്‌ട്രിയിലെ പൂനെ ജില്ലയിലെ ബാരാമതി എയർസ്ട്രിപ്പിന് സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണു. ഇന്ന് (മെയ്‌ 13) രാവിലെ ഇന്ന് രാവിലെ 8.50 നാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ബാരാമതി എയർസ്ട്രിപ്പ് ഏരിയയോട് ചേർന്നുള്ള ഗോജുബാവി ഗ്രാമത്തിന് സമീപം പരീശീലനത്തിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സംഭവ സമയത്ത് വിമാനത്തില്‍ പരിശീലന പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബാരാമതി എയർസ്ട്രിപ്പിന് സമീപം പ്രവർത്തിക്കുന്ന റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടേതാണ് വിമാനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇതേ കമ്പനിയുടെ വിമാനങ്ങൾ മുമ്പും പലതവണ ഇതേ ജില്ലയിൽ അപകടത്തില്‍ പെട്ടിട്ടുണ്ട്. ജനുവരി 28 ന്, അന്നത്തെ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ ചാർട്ടർ വിമാനം ബാരാമതി എയർസ്ട്രിപ്പിന് സമീപം തകർന്നുവീണിരുന്നു. സംഭവത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. വിഎസ്ആർ വെഞ്ചേഴ്‌സ് എന്ന കമ്പനിയുടെ വിമാനമാണ് അന്ന് അപകടത്തില്‍ പെട്ടത്.

“ദൃക്‌സാക്ഷികളിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം, വിമാനം താരതമ്യേന താഴ്ന്ന് പറക്കുകയായിരുന്നു, ഇതിനിടെ സാങ്കേതിക തകരാർ സംഭവിച്ചു. ക്രാഷ് ലാൻഡിങ്ങിനിടെ, വിമാനത്തിന്‍റെ ഒരു വശം ഒരു ലൈറ്റ് പോസ്റ്റിൽ ഇടിച്ചതായും തുടർന്ന് നിലത്തേക്ക് പതിച്ചതായും റിപ്പോർട്ടുണ്ട്.” -ഇന്നത്തെ സംഭവത്തെക്കുറിച്ച് പൂനെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പി‌ടി‌ഐയോട് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആവശ്യമായ അന്വേഷണവും തുടർ നടപടികളും നടന്നുവരുന്നു എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

VT-RFY രജിസ്ട്രേഷൻ ഉള്ള ടെക്‌നം P2008JC വിമാനമാണ് ബാരാമതി എയർസ്ട്രിപ്പിന് സമീപമുള്ള ഗോജുബാവിയിൽ അപകടത്തില്‍ പെട്ടത് എന്ന് റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി ഒരു പ്രസ്‌താവനയിൽ പറഞ്ഞു. ലഭിച്ച പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സംഭവസമയത്ത് വിമാനം പറക്കുകയായിരുന്നു. കാഡറ്റ് പൈലറ്റ് സുരക്ഷിതനാണെന്നും റിപ്പോർട്ട് ഉണ്ട്.

“സ്ഥിതി പൂർണ്ണമായും നിയന്ത്രണത്തിലാണ്, പൈലറ്റിന് പരിക്കുകളൊന്നുമില്ല. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടുതൽ വിലയിരുത്തലിനും അന്വേഷണത്തിനും ശേഷം വിശദമായ അപ്‌ഡേറ്റ് പുറത്ത് വിടും,” അക്കാദമിയുടെ പ്രസ്‌താവനയിൽ പറയുന്നു. നേരത്തെ, 2023 ഒക്ടോബർ 19 ന്, ബാരാമതി താലൂക്കിലെ കട്‌ഫാൽ ഗ്രാമത്തിന് സമീപം കമ്പനിയുടെ ഒരു പരിശീലന വിമാനം തകർന്ന് പൈലറ്റിന് പരിക്കേറ്റിരുന്നു. 2023 ഒക്ടോബർ 22 ന്, ബാരാമതിക്ക് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് സമീപം ഇതേ അക്കാദമിയുടെ മറ്റൊരു പരിശീലന വിമാനം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here