തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിക്കുന്നത് എന്ന് കാന്തപുരം വിഭാഗം

0
93

കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്‌ക്കെതിരേ കാന്തപുരം വിഭാഗം രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടുമെന്ന് യോഗത്തില്‍ വ്യക്തമാക്കി.

വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്നും യോഗത്തില്‍ പറയുകയുണ്ടായി.വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുകയെന്നും മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here