സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു, ബേക്കറികളും പ്രവർത്തിക്കുന്നില്ല; പ്രതിഷേധം ശക്തം

0
33

രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിലുണ്ടായ 993 രൂപയുടെ ഞെട്ടിക്കുന്ന വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഇന്ന് അടഞ്ഞുകിടക്കുന്നു. ബേക്കറികളും പ്രവർത്തിക്കുന്നില്ല. ഇതോടെ ഓൺലൈൻ ഭക്ഷണവിതരണവും ഉണ്ടാകില്ല. ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

  • വാണിജ്യ സിലിണ്ടർ വിലയിലുണ്ടായ ഞെട്ടിക്കുന്ന വർധന.
  • സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടഞ്ഞുകിടക്കുന്നു.
  • ബേക്കറികളും അടഞ്ഞ് കിടക്കുന്നു.
കൊച്ചി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിലുണ്ടായ ഞെട്ടിക്കുന്ന വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഇന്ന് അടഞ്ഞുകിടക്കുന്നു. രാവിലെ മുതൽ ബേക്കറികൾ ഉൾപ്പെടെ അടഞ്ഞ് കിടക്കുന്ന അവസ്ഥയാണുള്ളത്. ഓൺലൈൻ ഭക്ഷണവിതരണവും ഉണ്ടാകില്ല. കൊച്ചി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ബേക്കറികൾ ഉൾപ്പെടെ അടഞ്ഞ് കിടക്കുന്ന അവസ്ഥയാണുള്ളത്.

കൊച്ചിയിൽ നൂറുകണകണക്കിനാളുകൾ അശ്രയിക്കുന്ന സമൃദ്ധി കിച്ചൺ ഉൾപ്പെടെയുള്ള ഭക്ഷണവിതരണ കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുകയാണ്. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രമാണ് സമൃദ്ധി കിച്ചൺ. പലയിടത്തും ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിച്ചൺ മാത്രമാണ് പ്രവർത്തിക്കുന്നത്. ചായയും ചെറുകടികളും മാത്രം വിൽക്കുന്ന കളകടകും അടഞ്ഞ് കിടക്കുകയാണ്.

ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എൽപിജി പ്രതിസന്ധി തുടരുകയാണ്. 19 കിലോ വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്നവരാണ് കൂടുതൽ പ്രതിസന്ധി നേരിട്ടത്. ഇതിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ 993 രൂപയുടെ വർധനനവ് വരുത്തിയതോടെയാണ് ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്ത് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും. വാണിജ്യ സിലിണ്ടർ വിലയിലെ ഞെട്ടിക്കുന്ന വർധന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു. ഈ പ്രതിസന്ധി തുടർന്നാൽ ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയതോടെ ഒരു സിലിണ്ടർ വില 3000 കടന്നു. ഇതോടെയാണ് പണിമുടക്കിലേക്ക് സംഘടനകൾ എത്തിയത്. ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ലഭ്യതയിലെ ബുദ്ധിമുട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രൂക്ഷമാണ്. വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണവിതരണ സംവിധാനങ്ങളെയാണ് സാഹചര്യം ഗുരുതരമായി ബാധിച്ചത്. ഇതോടെ ഭക്ഷണനിരക്ക് വർധിപ്പിച്ച് നഷ്ടം നികത്തുന്നതിനിടെയാണ് വാണിജ്യ സിലിണ്ടർ വിലയിൽ 993 രൂപയുടെ വർധനനവ് ഉണ്ടായത്. ഇതോടെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ പണിമുടക്ക് എന്ന തീരുമാനത്തിലേക്ക് സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here