ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ചാൾസ് രാജാവ്;

0
29

വാഷിങ്‌ടൺ: ഏത് പ്രതിസന്ധിയിലും യുഎസ്- യുകെ ബന്ധം തുടർന്ന് കൊണ്ട് പോകണമെന്ന് ചാൾസ് മൂന്നാമൻ രാജാവ്. ചരിത്രത്തിലെ ഏറ്റവും നിർണായകമായ തീരുമാനമാണെന്നും ഇരു രാജ്യങ്ങളും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്നും ചാൾസ് മൂന്നാമൻ പറഞ്ഞു. അമേരിക്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ 250-ാം വാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് ദിവസത്തെ നിർണായക സന്ദർശനത്തിനാണ് ചാൾസ് രാജാവും രാജ്ഞി കമിലയുവും അമേരിക്കയിൽ എത്തിയത്. ഇന്ന് തിരിച്ച് മടങ്ങും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിരിക്കുകയാണ്. ഇത് ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെ ആവർത്തിച്ച് എടുത്തുകാണിക്കുകാണ്. യുറോപ്പിലും പശ്ചിമേഷ്യയിലും യുദ്ധം തുടരുന്ന അനിശ്ചിതകാലത്ത് അമേരിക്കയുടെ നേതൃത്വം അനിവാര്യമാണ്. ട്രംപിൻ്റെ നയങ്ങൾക്കൊപ്പം നിൽക്കാനും പാശ്ചത്യ സഖ്യകക്ഷികൾക്കിടയിൽ ഐക്യം നിലനിർത്താനും തയാറാണെന്ന് ചാൾസ് മൂന്നാമൻ വ്യക്തമാക്കി.

അതേസമയം യുകെയുടെ സൈന്യവും സുശക്തമാണെന്നും ട്രംപ് നടത്തിയ ചില വിമർശനങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി. എന്നാൽ പശ്ചിമേഷ്യൻ സംഘർശത്തെ കുറിച്ച് അധികം സംസാരിച്ചില്ലെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപിനെതിരായ വധശ്രമത്തെ അദ്ദേഹം അപലപിച്ചു. അത്തരം അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങൾ തമ്മിൽ വിയോജിപ്പുണ്ടെങ്കിലും ചാൾസ് മൂന്നാമൻ ഇപ്പോൾ നടത്തിയ പ്രസംഗം വളരെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിരിക്കുകയാണ്.

ഓവൽ ഓഫിസിൽ വച്ചാണ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രണ്ടാമത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ് മൂന്നാമൻ. 1991 ലാണ് അദ്ദേഹത്തിൻ്റെ അമ്മ എലിസബത്ത് രാജ്ഞിയും സമാനമായ ഒരു പ്രസംഗം നടത്തിയത്. അതും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും അവരുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യത്തെയും എടുത്തുകാണിച്ചുകൊണ്ടാണ്.

ആഗോള സുരക്ഷ മുൻനിർത്തി ഇറാൻ ആണവ ശക്തിയാകുന്നത് തടയണമെന്ന ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം ശരിവച്ചിരിക്കുകയാണ് രാജാവ്. ആഗോള അനിശ്ചിതത്വത്തിൻ്റെയും യുഎസിലെ ആഭ്യന്തര സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് രാജാവിൻ്റെ മറുപടി.

അമേരിക്കൻ ജനതയോട് പ്രത്യേകം നന്ദി പറയുകയും ചെയ്‌തു. കൂടാതെ നാറ്റോയെ പ്രശംസിക്കാനും അദ്ദേഹം ഈ അവസരം പ്രയോജനപ്പെടുത്തി. യുഎസ് ടെക്നോളജി കമ്പനികൾക്കുള്ള ഡിജിറ്റൽ സേവന നികുതി റദ്ദാക്കിയില്ലെങ്കിൽ യുകെയിൽ അധിക താരിഫ് ഏർപ്പടുത്തുമെന്ന് ട്രംപ് ഭീക്ഷണിപ്പെടുത്തിയരുന്നു. ഭീഷണി നിലനിൽക്കെയാണ് ബ്രിട്ടൻ്റെ സമാധാന പ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here