കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം

0
61

കണ്ണൂർ ജില്ലയിൽ കിണർ പണിക്കിടെ സൂര്യതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ(37) ആണ് മരിച്ചത്. ഇന്നലെ കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

വീടിന് സമീപത്തെ കിണർ നിർമാണത്തിൽ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാതപമേറ്റത്. കോഴിക്കോട് നാദാപുരത്ത് അങ്കണവാടി ജീവനക്കാരിക്കും സൂര്യാതപമേറ്റിട്ടുണ്ട്. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here