തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടിന് പണവും മദ്യവും വിതരണം ചെയ്യുന്നു

0
112

തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടിന് പണവും മദ്യവും വിതരണം ചെയ്യുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള പോളിംഗ് സ്റ്റേഷന് സമീപമാണ് പണവും മദ്യവും വിതരണം ചെയ്തത്. ഡിഎംകെ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം നൽകുന്നത്. വോട്ട് ചെയ്തശേഷം വരുന്നവർക്കാണ് പണം നൽകുന്നത്.

പണത്തിന് പുറമെ മദ്യവും വാഹനത്തിൽ തയ്യാറാക്കിവച്ചിട്ടുണ്ട്. 100 മീറ്റർ അടുത്ത് പൊലീസ് സാന്നിധ്യമുള്ളപ്പോഴാണ് പണം വിതരണം. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യവും പ്രദേശത്തുണ്ട്. കഴിഞ്ഞദിവസം എഐഡിഎംകെയുടെ സ്ഥാനാർഥി പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here