കണ്ണും മനവും നിറച്ച് വാഴ 2; പ്രായഭേദമന്യേ തിയേറ്ററുകളിലേക്ക്!

0
40

ലയാള സിനിമാ പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍സ് ബ്രോസ്. റിലീസ് ദിനം മുതല്‍ തിയേറ്റര്‍ നിറഞ്ഞോടുന്ന ഈ ചിത്രം ബോക്‌സ് ഓഫിസിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.

സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും തന്നെയാണ് ചിത്രത്തിന്‍റെ കാതല്‍. തമാശയും ഇമോഷനുമെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച തിരക്കഥ മികച്ച അവതരണം

വമ്പന്‍ താരങ്ങളോടെ വലിയ മുതല്‍ മുടക്കോ ഇല്ലാതെ തന്നെ ചിത്രം ബോക്‌സ് ഓഫിസില്‍ കുതിക്കുന്നത് എന്നത് മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. സിനിമ കണ്ട് തിയേറ്റര്‍ വിടുന്ന ഓരോ പ്രേക്ഷകനും പറയാനുള്ളത് വിപിന്‍ ദാസിന്‍റെ തിരക്കഥയെ കുറിച്ചും സംവിധായകന്‍ സവിന്‍ എസ് എയുടെ അവതരണത്തെ കുറിച്ചും തന്നെയാണ്.

തികച്ചും സോഷ്യല്‍ മീഡിയയിലെ റീല്‍സുകളിലൂടെ മാത്രം കണ്ടുപരിചയമുള്ള താരങ്ങളെ വച്ചാണ് പുതുമുഖ സംവിധായകനായ സവിന്‍ എസ് എ ഈ സിനിമയൊരുക്കിയത്. ഹാഷിര്‍, അലരന്‍, വിനായക്, അജിന്‍, വേദ ശങ്കര്‍, ദേവാനന്ദ് തുടങ്ങിയ വലിയ ഒരു യുവനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. വിനായകിന്റെയും ബിജുക്കുട്ടന്റെയും പോലെ തന്നെ പ്രേക്ഷക മനം കവർന്ന കോമ്പിനേഷൻ ആയിരുന്നു സുധീഷ്, അലൻ, വേദ ശങ്കർ എന്നിവരുടേത്.

നാലുദിവസത്തെ ബോക്‌സ് ഓഫിസ് കലക്ഷന്‍

ഏപ്രില്‍ 2 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയ വാഴ 2 നാലു ദിവസത്തിനുള്ളില്‍ ഞെട്ടിക്കുന്ന കലക്ഷനാണ് സ്വന്തമാക്കിയത്.

വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്ന ചിത്രം നാലുദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 62.95 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിലെ മൊത്തം ഗ്രോസ് കലക്ഷന്‍ 29.70 കോടി രൂപയായി ഉയരുകയും ചെയ്‌തു. വിദേശത്ത് നിന്ന് മാത്രം 33.25 കോടി രൂപയാണ് ചിത്രം നേടിയത്. മൊത്തെ 5,873 ഷോകളിലൂടെ 25.60 കോടി രൂപ നെറ്റ കലക്ഷനാണ് ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യഭാഗത്തിന്‍റെ തുകയേയാണ് നാലു ദിവസത്തിനുള്ളില്‍ ചിത്രം മറികടന്നത്.

അവധി ദിവസമായ ഇന്നലെ (ഏപ്രില്‍ 5 ഞായര്‍) ചിത്രത്തിന്‍റെ വരുമാനം വലിയ രീതിയില്‍ വര്‍ധിക്കുമെന്ന് തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. അവധിക്കാലമായതുകൊണ്ട് തന്നെ യുവാക്കള്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്.

മൂന്നാം ദിവസത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍, വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് 1,629 ഷോകളിലായി ₹ 7.00 കോടി കലക്ഷൻ നേടി . ഇതോടെ ഇന്ത്യയിലെ മൊത്തം ഗ്രോസ് കലക്ഷൻ ₹19.72 കോടി രൂപയായും ഇന്ത്യയിലെ മൊത്തം നെറ്റ് കലക്ഷൻ ₹17.00 കോടിയായും ഉയർന്നു . മൂന്നാം ദിവസം വിദേശത്ത് ചിത്രം ₹10.00 കോടി നേടിയതോടെ ഇതുവരെയുള്ള വിദേശ കലക്ഷൻ ₹23.25 കോടിയായി . ഇത് ലോകമെമ്പാടുമുള്ള മൊത്തം കലക്ഷൻ ₹42.97 കോടി രൂപയുടെ നേട്ടമാണ് ചിത്രം മൂന്നു ദിവസം കൊണ്ട് നേടിയടുത്തത്.

രണ്ടാം ദിവസം, വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് 1,233 ഷോകളിലായി ₹ 5.25 കോടി കലക്ഷൻ നേടി . ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ ₹11.60 കോടിയായും ഇന്ത്യയിലെ മൊത്തം കലക്ഷൻ ₹10.00 കോടിയായും ഉയർന്നു. രണ്ടാം ദിവസം വിദേശത്ത് ചിത്രം ₹5.50 കോടി നേടിയതോടെ ഇതുവരെയുള്ള മൊത്തം വിദേശ കലക്ഷൻ ₹10.00 കോടിയായി . ഇത് ലോകമെമ്പാടുമുള്ള മൊത്തം കലക്ഷൻ ₹21.60 കോടിയായി ഉയര്‍ന്നു.

ഒന്നാം ദിവസം, വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് 1,173 ഷോകളിലായി ₹ 4.75 കോടി കലക്ഷൻ നേടി . ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ ₹5.51 കോടിയും ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം കലക്ഷൻ ₹4.75 കോടിയുമായി . വിദേശത്ത്, ചിത്രം മൊത്തം ₹4.50 കോടി ഗ്രോസ് കളക്ഷൻ നേടി, ഇത് ലോകമെമ്പാടുമുള്ള മൊത്തം കലക്ഷൻ ₹10.01 കോടി രൂപയാണ്.

പ്രേക്ഷകര്‍ ഏറ്റെടുത്ത് വാഴ 2

പ്രേക്ഷകരില്‍ നിന്ന് വരുന്ന വലിയ പൊസറ്റീവ് മൗത്ത് പബ്ലിസിറ്റി തന്നെയാണ് വാഴ 2 വിന് ഗുണമാകുന്നത്. കേരളത്തിലുടനീളമുള്ള തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോയാണ് നടക്കുന്നത്.

പലരുടെയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണിതെന്നതുകൊണ്ട് തന്നെ പ്രായഭേദമന്യേ ഈ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നുണ്ട്. കേരളത്തിലെ പല തിയേറ്ററുകളും ഹൗസ്ഫുള്ളാണ്.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി,

പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ – ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

LEAVE A REPLY

Please enter your comment!
Please enter your name here