ന്യൂഡല്‍ഹി: മാപ്പ് പറഞ്ഞാല്‍ രാജ്യസഭയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
എംപിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ‘എട്ട് എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കൂ. പ്രതിപക്ഷ അംഗങ്ങളുടെ ഇത്തരം അക്രമാസക്തപരമായ പെരുമാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു’ രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു