ന്യൂഡല്‍ഹി: രാജ്യത്ത് സമരം ചെയ്യാനുളള അവകാശം പരമമായതല്ലെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്‌റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഷഹീന്‍ബാഗ് സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ബെഞ്ച് ഇങ്ങനെ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ഹര്‍ജിയിലെ ആവശ്യം നിലവില്‍ അപ്രസക്‌തമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഈ സമയം രാജ്യത്തെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നടക്കുന്ന കാര്‍ഷിക സമരങ്ങളെയും മറ്റും ഹര്‍ജിക്കാര്‍ സൂചിപ്പിച്ചു.തുടര്‍ന്നാണ് കോടതി ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.