ഒമാനിലെ പ്രളയത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0
75

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തൃത്താല കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്.

ഇരുവരുടേയും മൃതദേഹം രാവിലെ 7.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. ഇവിടെ നിന്ന് രാവിലെ 11.30ഓടെ ജന്മനാടായ പാലക്കാട് തൃത്താലയില്‍ എത്തിക്കും. യൂസുഫിന്റെ മാതാവ് റംലയെ അപകടത്തില്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ ഒമാനില്‍ എത്തിയതായിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളിലായി 9 പേരാണ് ഉണ്ടായിരുന്നത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here