നിയമസഭയിൽ ബിജെപിയുടെ എംഎൽഎമാരുണ്ടാകുമെന്നും പ്രശാന്ത് ശിവൻ

0
77

പാലക്കാട്ടെ നിലവിലെ എംഎൽഎയെ കാണാനില്ലെന്നും പ്രചാരണ സമയത്ത് ആളുകൾ തങ്ങളോട് ചോദിക്കുകയാണെന്നും പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. പാലക്കാട് ജനങ്ങളോട് ഒരു സ്ഥാനാർഥി പറയുന്നത് സിനിമ നടൻമാരെ കൊണ്ടു വരുമെന്നാണ് എന്നാൽ പാലക്കാടിന് വേണ്ടത് വികസനമാണെന്നും പ്രശാന്ത് പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിംങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിലിനെ സഹായിക്കാൻ സിപിഐഎം ഡീലുണ്ടാക്കിയെന്ന് എ.കെ ബാലൻ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസും സിപിഐഎമ്മും തമ്മിലാണ് ഡീലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. കോൺഗ്രസിനും സിപിഐഎമ്മിനും രാഷ്ട്രീയ പോരാട്ടത്തിന് താൽപര്യമില്ലെന്നും എംഎൽഎയെ കളത്തിലിറക്കി പ്രചരണം നടത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി ദുർബലനാണോ എന്ന് പരിശോധിക്കേണ്ടത് സിപിഐഎം ആണെന്നും പ്രശാന്ത് പ്രതികരിച്ചു.മലമ്പുഴയിൽ വികസനം നടപ്പാക്കാൻ എൽഡിഎഫിന് സാധിച്ചില്ലെന്നും കേന്ദ്ര സർക്കാരാണ് പദ്ധതികൾ മലമ്പുഴയിൽ നടപ്പിലാക്കിയതെന്നും പ്രശാന്ത് അവകാശപ്പെട്ടു. സിപിഐഎമ്മിൻ്റെ ദുർഭരണം ഈ തെരഞ്ഞെടുപ്പിൽ അവസാനിക്കുമെന്നും നിയമസഭയിൽ ബിജെപിയുടെ എംഎൽഎമാരുണ്ടാകുമെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here