സമ്മർദവും ഉറക്കക്കുറവും അകറ്റാം; ആരോഗ്യഗുണങ്ങൾ ഏറെയുള്ള 3 ഔഷധങ്ങൾ

0
5

നമ്മുടെ പൂർവ്വികർ പിന്തുടർന്നുപോന്ന പരമ്പരാഗതമായ ആരോഗ്യ ശീലങ്ങളിൽ പലതും ഇന്നും അതീവ ഫലപ്രദമാണ്. എന്നാൽ തിരക്കിട്ട ജീവിതത്തിനിടയിൽ പലപ്പോഴും നാം ഇവയെ മറന്നുപോകുന്നു. അത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള എന്നാൽ നാം വേണ്ടത്ര ശ്രദ്ധിക്കാത്ത മൂന്ന് ഇന്ത്യൻ ഔഷധങ്ങളെക്കുറിച്ച് ഡൽഹി ഫോർട്ടിസ് വസന്ത് കുഞ്ചിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വത്സ്യ പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്.

 

തലമുറകളായി കൈമാറിവന്നതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്നതുമായ മൂന്ന് ഇന്ത്യൻ ഔഷധസസ്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പല ഇന്ത്യൻ അടുക്കളകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഇവയുടെ വിപുലമായ ആരോഗ്യഗുണങ്ങൾ പലരും അവഗണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന കഥകൾ

1. അശ്വഗന്ധ

മാനസിക സമ്മർദത്തെ അകറ്റുന്നതിൽ അശ്വഗന്ധയ്ക്ക് വലിയ പങ്കുണ്ട്. ശരീരത്തിലെ കോർട്ടിസോൾ (സമ്മർദ ഹോർമോൺ) അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, പേശികളുടെ വീണ്ടെടുപ്പിനും, ഓർമ്മശക്തി വർധിപ്പിക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അശ്വഗന്ധ മികച്ചതാണ്.

 

2. തുളസി

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ ആരോഗ്യത്തിനും തുളസി അത്യുത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി-മൈക്രോബയൽ ഗുണങ്ങൾ അണുബാധകളെ തടയാൻ സഹായിക്കുന്നു. മാനസിക വ്യക്തത മെച്ചപ്പെടുത്താനും സമ്മർദം സ്വാഭാവികമായി കുറയ്ക്കാനും തുളസിക്ക് കഴിവുണ്ട്. ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും ദീർഘകാല രോഗങ്ങളെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

 

 

 

3. മുരിങ്ങ

പോഷകങ്ങളുടെ കലവറയാണ് മുരിങ്ങ. ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്ന മുരിങ്ങ ഒരു സമ്പൂർണ പ്രോട്ടീൻ സ്രോതസാണ്. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകാനും മുരിങ്ങ മികച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here