ഇക്കണോമി കോച്ച് സിൻഡ്രോം ;ദീർഘനേരം ട്രെയിൻ യാത്ര ചെയ്ത പെൺകുട്ടിക്ക് ഹൃദയാഘാതം..

0
5
ചൈനയിൽ, ദീർഘനേരം ജനറൽ കോച്ചിൽ യാത്ര ചെയ്ത  19കാരിയായ വിദ്യാർത്ഥിക്ക് ഹൃദയാഘാതം .  ആരോഗ്യപ്രവർത്തകരുടെ അടിയന്തര ഇടപെടലിലൂടെ ജീവൻ രക്ഷിക്കാനായി.  31 മണിക്കൂർ നേരമാണ് പെൺകുട്ടി ജനറൽ കോച്ചിൽ യാത്ര ചെയ്തത്.  ഇതിന്റെ ഭാഗമായുണ്ടായ ‘ ഇക്കണോമി ക്ലാസ് സിൻഡ്രോം ‘ ആണ് പ്രശ്നമെന്ന് ഡോക്ടർമാർ അറിയിച്ചു.  ട്രെയിൻ ഇറങ്ങിയ ശേഷം പെൺകുട്ടി അൽപദൂരം നടന്ന ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സ്റ്റേഷനിലെ ആരോഗ്യപ്രവർത്തകർ ഉടൻ ഇടപെട്ടു,  പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വേഗം ആശുപത്രിയിലേക്ക് മാറ്റി.
ഇക്കണോമി കോച്ച് സിൻഡ്രോം (Economy Coach Syndrome) എന്നത് ദീർഘനേരം വിമാനത്തിലോ ട്രെയിനിലോ ഇടുങ്ങിയ സീറ്റുകളിൽ അനങ്ങാതെ ഇരിക്കുന്നതുമൂലം കാലുകളിൽ രക്തം കട്ടപിടിക്കുന്ന (Deep Vein Thrombosis – DVT) അവസ്ഥയാണ്. ഇത് ശ്വാസകോശത്തിലേക്ക് രക്തം കട്ടപിടിച്ചു കയറുന്നതിനും മരണം വരെ സംഭവിക്കാവുന്നതുമായ ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
പ്രധാന ലക്ഷണങ്ങൾ:
  • കാലുകളിൽ, പ്രത്യേകിച്ച് കണങ്കാലിൽ വീക്കം.
  • കാൽ വണ്ണയിൽ കഠിനമായ വേദന.
  • കാൽ ചുവന്നു തടിക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുക.
  • ശ്വാസതടസ്സം, നെഞ്ചുവേദന (രക്തം ശ്വാസകോശത്തിൽ എത്തുമ്പോൾ).
പ്രതിരോധ മാർഗ്ഗങ്ങൾ:
  • വിമാനയാത്രയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.
  • സീറ്റിലിരിക്കുമ്പോൾ കാലുകൾ അനക്കുക, നീട്ടുക.
  • ധാരാളം വെള്ളം കുടിക്കുക.
  • മദ്യവും കഫീനും ഒഴിവാക്കുക.
  • യാത്രയിൽ കംപ്രഷൻ സ്റ്റോക്കിംഗുകൾ (Compression stockings) ധരിക്കുന്നത് നല്ലതാണ്.
ദീർഘദൂര യാത്രകൾക്ക് ശേഷം കാലുകളിൽ അസാധാരണമായ വീക്കമോ വേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here