എഐ കണ്ണടകള്‍ സാധാരണ കണ്ണടകളോട് സാമ്യമുള്ളതും എന്നാൽ ഒരു ഡിജിറ്റൽ ഗൈഡായി പ്രവർത്തിക്കുന്നതുമാണ്. അറിയാം കൂടുതല്‍ സവിശേഷതകള്‍.
കാഴ്‌ച വൈകല്യമുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത. തട്ടിതടഞ്ഞ് വീഴാതെയും ഭയം കൂടാതെ നടക്കാനും നിങ്ങള്‍ക്ക് ഇനി സാധിക്കും. പുതിയ (എഐ) കണ്ണടകള്‍ നിങ്ങളെ ഇതിന് സഹായിക്കും. അടുത്തുള്ള വസ്‌തുക്കളെ തിരിച്ചറിയാനും തടസങ്ങള്‍ മുന്നറിയിപ്പ് നല്‍കാനും ഈ കണ്ണടകള്‍ സാധിക്കും. എവിടെ പോയാലും എഐ കണ്ണടകള്‍ നിങ്ങളുടെ ഒരു ചങ്ങാതിയായി കൂടെ ഉണ്ടാകും.
ബെംഗുളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്എച്ച്ജി ടെക്നോളജീസ് ആണ് എഐ അധിഷ്‌ഠിത കണ്ണടകള്‍ നിര്‍മ്മിച്ചത്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്ന ഇത്തരം കണ്ണടകള്‍ നിര്‍മ്മിച്ചതെന്നാണ് ക്ലിനിക്കിൻ്റെ വാദം.
“വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലം”
വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പുതിയ എഐ കണ്ണടകളെന്ന് ഡോ. മുഹമ്മദ് ഡാനിഷ് ഇടിവി ഭാരതിനോട് പറഞ്ഞു. “ഈ കണ്ണടകള്‍ ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിന് വസ്‌തുക്കളെയും തടസങ്ങളെയും തിരിച്ചറിയാനും മുഖങ്ങൾ തിരിച്ചറിയാനും ബോര്‍ഡുകള്‍ വായിക്കാനും കഴിയും” അദ്ദേഹം പറഞ്ഞു.
വിപണിയിൽ ലഭ്യമായ പൊതുവായ സ്‌മാർട്ട് ഗ്ലാസുകളിൽ നിന്ന് വ്യത്യസ്‌തമാണിവ. കാഴ്‌ചക്കുറവോ അന്ധതയോ ഉള്ള ആളുകൾക്കായി പ്രത്യേക രീതിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലിനിക്ക് ഒരുപാട് വര്‍ഷമായി നേത്രരോഗ ചികിത്സ നല്‍കിവരുന്നു. കാഴ്‌ച പരിമിധിയും കണ്ണിലെ ഞരമ്പുകളില്‍ പ്രശ്‌നമുള്ളവരുമാണ് ഇവിടെ ചികിത്സയാക്കായി എത്തുന്നത്. മൾട്ടിഡിസിപ്ലിനറി തെറാപ്പികളിലൂടെ ശാരീരിക വെല്ലുവിളി നേരിടുന്ന നിരവധി കുട്ടികളെ മുഖ്യധാരാ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതിലും ക്ലിനിക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“വര്‍ഷങ്ങളായുള്ള ക്ലിനിക്കല്‍ അനുഭവങ്ങളാണ് ഇത്തരമൊരു കണ്ടുപിടിത്തതിന് അടിത്തറ പാകിയത്. രോഗികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇത് സ്‌മാർട്ട് വിഷൻ ഗ്ലാസസ് അൾട്രാ പോലുള്ള ഉപകരണങ്ങളുടെ വികസനത്തെ രൂപപ്പെടുത്തലിലേക്ക് നയിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.
സവിശേഷതകൾ
ഇത്തരം കണ്ണടകളില്‍ ഒബ്‌ജക്റ്റ് ഡിറ്റക്ഷൻ, മുഖം തിരിച്ചറിയൽ, കറൻസി തിരിച്ചറിയൽ, നാവിഗേഷൻ പിന്തുണ എന്നിവ ഉൾപ്പെടുന്നു. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് സെൻസറും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഈ സെന്‍സര്‍ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യുകയും ഒരു സ്വകാര്യ ബ്ലൂടൂത്ത് സ്‌പീക്കർ വഴി ഉപഭോക്താവിന് വിവരണം നൽകുകയും ചെയ്യുന്നു.
ഗ്ലാസുകൾക്ക് 18 ഇന്ത്യൻ ഭാഷകളും നിരവധി വിദേശ ഭാഷകളും വായിക്കാന്‍ കഴിയും. കൂടാതെ ഇവ വിവർത്തന ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നു. മെട്രോ സ്റ്റേഷനുകൾ പോലുള്ള പൊതു സ്ഥലങ്ങളിലെ നിറങ്ങൾ തിരിച്ചറിയാനും സൈൻബോർഡുകൾ കണ്ടെത്താനും അവയ്ക്ക് കഴിയും. കൈകൊണ്ട് എഴുതിയ കുറിപ്പടികള്‍ വായിക്കാനും ഇവയ്ക്ക് കഴിയും.
കൂടാതെ അടിയന്തര കോളുകള്‍ വിളിക്കാനും കണ്ണടകളിലൂടെ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോക്താവിൻ്റെ സ്ഥാനം, ഉപയോക്താവ് അവസാനമായി സംസാരിച്ച വാക്കുകൾ, ഒരു ഫ്രണ്ട്-വ്യൂ ഇമേജ് എന്നിവ ഒരു നിയുക്ത കോൺടാക്റ്റിലേക്ക് അയയ്ക്കുന്നു.
ഏകദേശം 300 മുതൽ 400 വരെയുള്ള രോഗികളാണ് കാഴ്‌ച വൈകല്യവുമായി ബന്ധപ്പെട്ട് നാരായണ നേത്രാലയ സന്ദർശിക്കുന്നതെന്ന് ഡോ. ഡാനിഷ് പറഞ്ഞു. അതിൽ ഏകദേശം 200 പേർ അന്ധരാണെന്നും ഡോ. ഡാനിഷ് വ്യക്തമാക്കി.
“കഴിഞ്ഞ വർഷം ഏകദേശം 50 രോഗികൾ ഈ ഉപകരണം സ്വീകരിച്ചു. ഇത് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയതായി അവരിൽ പലരും ഞങ്ങളോട് പറഞ്ഞു. ഇത് വെളുത്ത വടി നല്‍കുന്ന സഹായത്തേക്കാള്‍ എത്രയോ വലുതാണെന്ന് അവര്‍ പറഞ്ഞു. ഒരു വസ്‌തുവിൻ്റെ പേര് കേൾക്കുമ്പോഴോ അവരുടെ മുന്നിലുള്ള ഒരാളെ തിരിച്ചറിയുമ്പോഴോ അവര്‍ക്ക് നടക്കാന്‍ കൂടുതല്‍ സ്വാതന്ത്യം ഉണ്ടാകുന്നു” അദ്ദേഹം പറഞ്ഞു.
രോഗികൾ അവരുടെ അനുഭവം പങ്കുവയ്ക്കുന്നു
രോഗികള്‍ക്ക് ഈ ഉപകരണം പതിവ് ജോലികൾ എളുപ്പമാക്കിയിട്ടുണ്ടെന്ന് ഗുരുമൂര്‍ത്തി പറയുന്നു. നേരത്തെ കറൻസി നോട്ടുകൾ തിരിച്ചറിയാനോ സൈൻബോർഡുകൾ വായിക്കാനോ എനിക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നു. ഇപ്പോൾ കണ്ണടകൾ എൻ്റെ മുന്നിലുള്ളത് എന്താണെന്ന് എനിക്ക് പറയുന്നു. ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നു” ഗുരുമൂര്‍ത്തി പറയുന്നു.
ബുക്കുകള്‍ വായിക്കാന്‍ കഴിയുന്നത് എന്നെ ഏറെ സഹായിച്ചതായി മറ്റൊരു ഉപയോക്താവായ ആയിഷ പറഞ്ഞു.“എനിക്ക് വ്യത്യസ്‌ത ഭാഷകളിലുള്ള വാചകങ്ങൾ കേൾക്കാനും വാർത്തകളോ കാലാവസ്ഥാ അപ്‌ഡേറ്റുകളോ പോലും കേൾക്കാനും കഴിയും. എൻ്റെ ദിനചര്യകളെ ഇത് കൂടുതല്‍ എളുപ്പമാക്കി” അവർ പറഞ്ഞു.
തിരക്കേറിയ സ്ഥലങ്ങളിൽ ഇ സഹായം പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് ഗിരീഷ് കുമാർ പറഞ്ഞു. “കണ്ണടകൾ എനിക്ക് തടസ്സങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഞാൻ പുറത്ത് നടക്കുമ്പോൾ അത് എനിക്ക് സുരക്ഷിതത്വബോധം നൽകുന്നു,” അദ്ദേഹം പറഞ്ഞു.
താങ്ങാനാവുന്ന വിലയും ആക്‌സസബിലിറ്റിയും
ജിഎസ്‌ടി ഉൾപ്പെടെ ഏകദേശം 46,000 രൂപയാണ് എഐ കണ്ണടകളുടെ മൊത്തം വില. ഇറക്കുമതി ചെയ്‌ത സഹായ സാങ്കേതികവിദ്യകളേക്കാൾ താങ്ങാനാവുന്ന ഉപകരണങ്ങളുടെ വിലയേക്കാള്‍ കുറവാണിത്. എൻവിഷൻ ഗ്ലാസുകൾ പോലുള്ള ഇറക്കുമതി ചെയ്‌ത ഉപകരണങ്ങൾ പലപ്പോഴും വളരെ ചെലവേറിയതാണ്.
അതേസമയം താങ്ങാനാവുന്ന വില ഒരു ആശങ്കയായി തുടരുന്നുവെന്ന് ഡോ. ഡാനിഷ് സമ്മതിച്ചു. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവുന്ന വിലയാണോ എന്നത് ഇപ്പോഴും വ്യക്തത കിട്ടാത്ത ചോദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ലഭ്യമായ സർക്കാർ പദ്ധതികളെക്കുറിച്ച് ഞങ്ങളുടെ കൗൺസിലർമാർ രോഗികളെ അറിയിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ശരിയായ പരിശോധനയ്ക്ക് ശേഷം ഉപകരണങ്ങൾ താങ്ങാൻ കഴിയാത്തവർക്ക് സൗജന്യമായി നൽകാൻ കഴിയും” അദ്ദേഹം പറഞ്ഞു.
ഇത്തരം കണ്ണടകള്‍ നിര്‍മിക്കുന്നതിനായി ആശുപത്രി എസ്എച്ച്ജി ടെക്നോളജീസുമായി 4 മുതല്‍ 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. സ്‌മാർട്ട് വിഷൻ ഗ്ലാസുകൾ അൾട്രാ, ഓറ വിഷൻ ഗ്ലാസുകൾ എന്നിവ അവരുടെ സഹകരണത്തിൽ ഉൾപ്പെടുന്നു. മാഗ്നിഫിക്കേഷൻ, കോൺട്രാസ്റ്റ് മെച്ചപ്പെടുത്തൽ, സൂം ഫംഗ്ഷനുകൾ എന്നിവയിലൂടെ ഓറ വിഷൻ ഗ്ലാസുകൾ റെസിഡ്യൂവൽ വിഷൻ മെച്ചപ്പെടുത്തുന്നു.
ഭാവിയില്‍ നിര്‍മ്മിക്കുന്ന ഗ്ലാസുകള്‍ക്ക് ബാറ്ററി ലൈഫ്, ക്യാമറ ഗുണനിലവാരം, കോസ്മെറ്റിക് ഡിസൈൻ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ മാറ്റങ്ങൾ ഉപയോക്താക്കൾക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
ദശലക്ഷക്കണക്കിന് പേര്‍ കാഴ്‌ച വൈകല്യമുള്ളവരാണ്. ഇതുപോലുള്ള സഹായകരമായ സാങ്കേതികവിദ്യകൾ ചലനശേഷി,വിവരങ്ങള്‍ തിരിച്ചറിയല്‍, വ്യക്തിപരമായ ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കും. ലക്ഷ്യം ലളിതമാണ്. ഞങ്ങളുടെ രോഗികൾ കഴിയുന്നത്ര സ്വതന്ത്രമായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഡോ.ഡാനിഷ് പറഞ്ഞു.








