പാകിസ്ഥാനിൽ വാക്സിൻ പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ മെയ് മാസത്തിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിലയിൽ വാക്സിനുകൾ വാങ്ങുന്നത് പാകിസ്ഥാൻ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റ് രാജ്യങ്ങളിൽ നിന്നും മൂന്നിരട്ടി വില നൽകി വാക്സിനുകൾ വാങ്ങേണ്ട ഗതികേടിലാണ് പാകിസ്ഥാൻ.
പാവപ്പെട്ട രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്ന ആഗോള കൂട്ടായ്മയായ GAVI വഴിയാണ് പാകിസ്ഥാൻ കുറഞ്ഞ വിലയിലുള്ള രോഗപ്രതിരോധ വാക്സിനുകൾ ഭാരതത്തിൽ നിന്ന് വാങ്ങിയിരുന്നത്. കൊവിഡ് കാലഘട്ടങ്ങളിൽ പോലും ഭാരതത്തിൽ നിന്നും വാക്സിനുകൾ പാകിസ്ഥാനിൽ എത്തിച്ചിരുന്നു. പാകിസ്ഥാനിൽ ഓരോ വർഷവും ഏകദേശം 6.2 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്.
ഇവർക്ക് വേണ്ട വാക്സിനുകൾ എത്തിക്കുന്നതിൽ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ് പാകിസ്ഥാൻ. മുമ്പുണ്ടായിരുന്നതിൽ നിന്നും മൂന്നിരട്ടി വില നൽകിയാണ് ഇതിപ്പോൾ പാകിസ്ഥാൻ വാക്സിനുകൾ വാങ്ങുന്നത്.
ഇതോടെ സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് പാകിസ്ഥാൻ.ആരോഗ്യമന്ത്രി മുസ്തഫ കമാൽ പറഞ്ഞു. ലോകത്ത് പോളിയോ ഇപ്പോഴും റിപ്പോർട്ട് ചെയ്ത രാജ്യമാണ് പാകിസ്ഥാൻ. അതിനാൽ പാകിസ്ഥാനിലെ വാക്സിൻ പ്രതിസന്ധി ലോകത്തിന് ആകമാനം ഭീഷണിയാണ്.







