ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ ബഹളം. നരവാനെ പുസ്‌തകം ഇറക്കാൻ സമ്മതിച്ചില്ലെന്ന് രാഹുൽ ഗാന്ധി. ഇതിന് പിന്നാലെ പാർലമെൻ്റിൽ ഭരണ പ്രതിപക്ഷ വാക്‌പോര് അരങ്ങേറുകയായിരുന്നു. മുൻ സൈനിക മേധാവി നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ച് പ്രസംഗം ആരംഭിക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയെ സ്‌പീക്കര്‍ തടയുകയായിരുന്നു.
സഭാ നടപടികള്‍ നിര്‍ത്തി വച്ചു
നരവാനെയുടെ പുസ്‌തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബഹളത്തിലേക്ക് നീങ്ങിയതോടെ ലോക്‌സഭ മൂന്ന് മണി നിര്‍ത്തിവച്ചു. രാഷ്‌ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയില്‍ അതിന് പുറത്തുള്ള കാര്യങ്ങള്‍ ഒന്നും പരാമര്‍ശിക്കേണ്ടതില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. ഒടുവില്‍ രാഹുലിന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച് കൊണ്ട് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സംസാരിക്കാനായി ക്ഷണിച്ചു. ഇതോടെ ബഹളം ശക്തമായി തുടര്‍ന്ന് സഭാ നടപടികള്‍ മൂന്ന് മണി വരെ നിര്‍ത്തി വച്ചു. എം എം നരവനയുടെ പരാമര്‍ശങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന ശേഷമേ താന്‍ ഇരിക്കൂ എന്ന നിലപാടിലായിരുന്നു രാഹുല്‍.
ഗുരുതര ആരോപണങ്ങളുമായി രാഹുല്‍
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍. ചൈനീസ് ടാങ്ക് നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തിയിലേക്ക് കടന്ന് കയറിയ നിര്‍ണായക സമയത്ത് കൃത്യമായ നിര്‍ദ്ദേശം നല്‍കാതെ സൈന്യത്തിന്‍റെ മനോധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാന്‍ രാജ്‌നാഥ് സിങ് പറഞ്ഞെന്നും നരവാനെയുടെ ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശം.
ദേശീയ സുരക്ഷാ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഖിലേഷ്
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രാഹുലിന് പിന്തുണയുമായി എഴുന്നേറ്റു. രാജ്യ സുരക്ഷയെ കുറിച്ച് ആശങ്കയുള്ള കാര്യങ്ങളില്‍ സംസാരിക്കാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
രാഹുല്‍ വായിച്ചത് കാരവാന്‍ മാസികയിലെ നരവാനെയുടെ ഓര്‍മ്മക്കുറിപ്പുകള്‍
അഞ്ച് വരികള്‍ മാത്രമാണ് വായിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്. സഭാനടപടികളുമായി ബന്ധമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കരുതെന്ന് സ്‌പീക്കര്‍. നരവാനയുടെ പുസ്‌തകത്തില്‍ കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍. ഒരു വരി പോലും വായിക്കാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കാതെ ഭരണപക്ഷം.
സഭയില്‍ രാഹുലും പ്രതിരോധമന്ത്രിയും നേര്‍ക്കുനേര്‍
പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെ കുറിച്ച് സഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് ഭരണപക്ഷം. അമിത്ഷായും രാജ്‌നാഥിനെ പിന്തുണച്ച് രംഗത്തെത്തി. ചട്ടം 349 എ പ്രകാരം പുസ്‌തകത്തെ കുറിച്ച് പരാമര്‍ശിക്കാനാകില്ലെന്ന് നിഷികാന്ത് ദുബെ
പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മോദിയും സഭയില്‍ സംസാരിക്കില്ലെന്ന് പ്രതിപക്ഷം
പലവട്ടം രാഹുല്‍ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്‌ത് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം നടന്നു. അതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടു. ഇന്ന് പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയെയും സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
നരവനെ പുസ്‌തകം ഇറക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നാണ് രാഹുൽ
നരവാനെ പുസ്‌തകം ഇറക്കാൻ സർക്കാർ അനുവദിച്ചില്ലെന്നാണ് രാഹുൽ പരാമർശിച്ചത്. ഇതോടെ അമിത് ഷാ അടക്കം നേതാക്കള്‍ രാഹുലിനെ എതിർക്കുകയായിരുന്നു. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ രാജ്‌നാഥ് സിങ് ഇടപെട്ടതാണ് തർക്കത്തിന് കാരണം. നരവാനെ പുസ്‌തകത്തിലെ കേന്ദ്ര വിമർശനവും രാഹുൽ ഉയർത്തിക്കാട്ടി. കഴിഞ്ഞ ദിവസം ബജറ്റിൽ കാര്യമായി പ്രതികരിക്കാത്ത രാഹുൽ ഇന്ന് സഭയിൽ സംസാരിക്കുമെന്നാണ് അറിയിച്ചിരുന്നു. ലഡാക് ഭൂമി ചൈനയ്‌ക്ക് വിട്ട് നൽകി എന്നും നരവാനെയുടെ ആത്മകഥയിൽ പറയുന്നത്. ഇതാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ ചൊടിപ്പിച്ചത്.
രാഹുൽ ഗാന്ധിയെ എതിർത്ത് രാജ്‌നാഥ് സിങ്
രാജ്‌നാഥ് സിങാണ് രാഹുൽ ഗാന്ധിയെ എതിർത്തത്. ഇതിന് പിന്നാലെ സഭ പ്രക്ഷുപ്‌തമാവുകയായിരുന്നു. പുസ്‌തകം പൊതുസഞ്ചയത്തിൽ ഇല്ലെന്നാണ് രാജ്‌നാഥ് സിങ് എതിപ്പായി ഉന്നയിച്ചത്. എന്നാൽ പുസ്‌തകം ഒരു മാസികയിൽ വന്നിട്ടുണ്ടെന്ന് രാഹുൽ തിരിച്ചടിച്ചു. ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്കിടെയാണ് ബഹളം.





