ഇന്ത്യയിലാദ്യമായി പൂച്ചകൾക്കായി ഒരു മ്യൂസിയം,,

0
25

പൂച്ചകളുടെ ലോകത്തെയും അവയുടെ ജീവിതശൈലിയെയും അടുത്തറിയാൻ സന്ദർശകർക്ക് അവസരം നൽകുന്ന രാജ്യത്തെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് പൂച്ച മ്യൂസിയം ആണിത്.

ബെംഗുളൂരു: കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ. വിനോദസഞ്ചാര വളർച്ച കൈവരിക്കുന്ന മൈസൂരിൽ ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ പൂച്ചകൾക്കായുള്ള ഒരു മ്യൂസിയം കൂടി തുറന്നിരിക്കുന്നു.

പൂച്ചകളുടെ ലോകത്തെയും അവയുടെ ജീവിതശൈലിയെയും അടുത്തറിയാൻ സന്ദർശകർക്ക് അവസരം നൽകുന്ന രാജ്യത്തെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് പൂച്ച മ്യൂസിയം ആണിത്. പൂച്ചപ്രേമിയായ ശരതാണ് ഇങ്ങനെയൊരു മ്യൂസിയം എന്ന ആശയവുമായി മുന്നോട്ട് വന്നത്.

കർണാടകയിലെ നഞ്ചൻഗുഡ് റോഡിലെ മധുവനയ്‌ക്കടുത്താണ് പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പൂച്ചകളെ വളർത്തുമൃഗങ്ങളായി കാണുന്നതിനപ്പുറം അവയെക്കുറിച്ച് കൂടതലറിയാൻ താത്‌പര്യമുള്ളവർക്ക് ഈ മ്യൂസിയം ഒരു സഹായമായി മാറും.

“പൂരാതന കാലം മുതൽ പൂച്ചകൾക്ക് മനുഷ്യരുമായി ദീർഘകാല ബന്ധമുണ്ട്. അവ മനുഷ്യര്യമായി വളരെ അടുത്ത് ഇടപഴകി ജീവിക്കുന്ന ജീവികളാണ്”, ശരത്ത് ഇടിവ് ഭാരതിനോട് പറഞ്ഞു.

പൂച്ചകളോടുള്ള വ്യക്തിപരമായ താത്‌പര്യവും ഹോബിയുമാണ് പൂച്ചകളെ കുറിച്ച് മറ്റുള്ളവരിലേക്ക് അറിവ് എത്തിക്കുക എന്ന രീതിയിൽ ഒരു മ്യൂസിയം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ശരത് പറഞ്ഞു.

നിലവിൽ മ്യൂസിയത്തിൽ 13 ലധികം വ്യത്യസ്‌ത ഇനങ്ങളെ പ്രതിനിധീകരിക്കുന്ന 20 ലധികം പൂച്ചകൾ ഉണ്ട്. ഏഴിലധികം പൂച്ചകൾ ഇന്ത്യൻ ബീഡുകളാണ്. ലോകമെമ്പോടും ഏകദേശം 50 മുതൽ 60 വരെ വ്യത്യസ്‌ത ഇനം പൂച്ചകളുണ്ട്.

പക്ഷെ പലർക്കും ഓന്നോ രണ്ടോ ഇനങ്ങളെ മാത്രമേ അറിയുള്ളു. അതുപോലെ തന്നെ കുറച്ചു പേർക്ക് മാത്രമേ അവയുടെ സ്വഭാവസവിശേഷതകൾ, ആയുസ്, പരിചരണം എന്നിവയെക്കുറിച്ച് അറിയുള്ളുവെന്നും ശരത്ത് പറഞ്ഞു.

“ഈ മ്യൂസിയം ആ വിടവ് നികത്താൻ വേണ്ടിയാണ്. പൂച്ചകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്”, ശരത്ത് പറഞ്ഞു. ലോകമെമ്പാടുമുള്ള വ്യത്യസ്‌ത പൂച്ച ഇനങ്ങളെക്കുറിച്ച് സന്ദർശകരെ പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളെ ബോധവൽക്കരിക്കുകയാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. വളർത്തുമൃഗ സംരക്ഷണത്തെയും ഉത്തരവാദിത്ത ഉടമസ്ഥതയെയും കുറിച്ചുള്ള അടിസ്ഥാന മാർഗനിർദ്ദേശവും ഇത് നൽകുന്നു.

മ്യൂസിയം പൂച്ചകളെ വിൽക്കുകയോ ഏതെങ്കിലും പ്രത്യേക ഇനത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ മാത്രമേ തങ്ങൾ പങ്കിടുന്നുള്ളു. ആളുകൾക്ക് വന്ന് നിരീക്ഷിക്കാനും ഇതിനെ കുറിച്ച് പഠിക്കാനും കഴിയുന്നു എന്ന് ശരത്ത് വ്യക്തമാക്കി.

“മൈസൂരിൽ ടൂറിസം ക്രമാനുഗതമായി വളരുകയാണ്. പ്രാദേശിക ജനക്കൂട്ടവും വികസിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള ഒരു വിദ്യാഭ്യാസ ഇടത്തിന് ഈ നഗരം അനുയോജ്യമാണെന്ന് എനിക്ക് തോന്നി. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് ഞാൻ ഈ മ്യൂസിയം തുടങ്ങിയത്”, ശരത്ത് പറഞ്ഞു.

ഏഴ് മുതൽ എട്ട് മാസം വരെ പൂച്ചക്കുട്ടികൾക്ക് വാക്‌സിനേഷൻ നൽകണം. വാക്‌സിനേഷൻ ഇല്ലാതെ പൂച്ചകൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് അദ്ദേഹം പറഞ്ഞു. ശരിയായി പരിചരിച്ചാൽ പൂച്ചകൾ സാധാരണയായി 12 മുതൽ 18 വർഷം വരെ ജീവിക്കുമെന്നും ശരത്ത് പറഞ്ഞു.

വീടുകൾക്ക് പുറത്ത് അലഞ്ഞുതിരിയുമ്പോൾ വാക്‌സിനേഷൻ്റെ അഭാവം റോഡപകടങ്ങൾ അല്ലെങ്കിൽ നായ ആക്രമണം എന്നിവ കാരണം പല പൂച്ചകളും നേരത്തെ മരിക്കുന്നു. ഒരു വയസിനും നാല് വയസിനും ഇടയിൽ പൂച്ചകൾക്ക് മരണസാധ്യത കൂടുതലാണെന്നും ശരത്ത് പറഞ്ഞു.

“സാധാരണയായി പൂച്ചകൾ ഒരു ദിവസം 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങാറുണ്ട്. ഇത് പലർക്കും അറിയില്ല. നല്ല വായുസഞ്ചാരവും പ്രകൃതിദത്ത വെളിച്ചവും അവ ആസ്വദിക്കുന്നുണ്ട്. അത് മനസിൽ വെച്ചുകൊണ്ടാണ് ഞങ്ങൾ സ്ഥലം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്,” ശരത് പറഞ്ഞു.

പൂച്ചകളുടെ ഇനങ്ങളെ ആശ്രയിച്ചാണ് അവയുടെ വില. ചിലർ ഒരു ലക്ഷം രൂപ മുതൽ നിരവധി ലക്ഷങ്ങൾ വരെയുള്ള കണക്കുകൾ പറയും പക്ഷെ മ്യൂസിയത്തിലെ പൂച്ചകളെയൊന്നും വലിയ വില കൊടുത്തല്ല വാങ്ങിയത്. അവയെ തങ്ങൾക്ക് സ്‌നേഹത്തോടെയാണ് നൽകിയത്. ഞങ്ങൾ പൂച്ചകളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ശരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here