മഹാമാഘ മഹോത്സവത്തിലെ നിളാ ആരതി തൊഴാനെത്തി സിനിമാതാരം അനുശ്രീ. മൂകാംബിക ദർശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് നടി നിളാ തീരത്ത് എത്തിയത്. നിള ആരതിയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അനുശ്രീ പറഞ്ഞു.മൂകാംബികയിലും പറശ്ശിനിക്കടവിലും പോകുന്ന കാര്യം ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. ‘ഓട്ടോറിക്ഷ’ എന്ന മൂവിയുടെ സ്ക്രിപ്റ്റ് റെറ്ററായ ജയരാജ് ചേട്ടനാണ് ഇങ്ങോട്ട് വിളിച്ചത്. നിള ആരതിയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു.
എത്രത്തോളം ആളുകൾക്ക് ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്ന് അറിയില്ല. ഞാനൊക്കെ ടിവിയിൽ മാത്രമാണ് ഇത്തരം ആരതി കണ്ടത്. നേരിട്ട് കണ്ടത് വലിയൊരു എക്സ്പീരിൻസായിരുന്നു. ഇവിടെവെച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. കുംഭമേളയ്‌ക്ക് പോകാൻ കഴിഞ്ഞില്ല. അത് തന്നെ ഇവിടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. വരാൻ സാധിക്കുന്നവരൊക്കെ വന്ന് അനുഗ്രഹം നേടണമെന്നും താരം പറഞ്ഞു.കാശി പുരോഹിതന്മാരുടെ നേതൃത്വത്തിൽ ‘നിളാ ആരതി’ ചടങ്ങുകൾ നടക്കുന്നത്. ശാശ്വമേധ ഘട്ടിലെ ഏഴ് പണ്ഡിതന്മാരാണ് ആരാതിയുടെ ഭാഗമാകുന്നത്.






