റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്മാറി ഇന്ത്യ

0
30

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്മാറി ഇന്ത്യ.

വാഷിങ്‌ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് ഇന്ത്യ. രാജ്യത്തിന് മേല്‍ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്‍റ് പറഞ്ഞു. നിലവില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം വരെ തീരുവ ചുമത്താന്‍ അംഗീകാരം നല്‍കുന്ന റഷ്യ ഉപരോധ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുകയാണെന്നും സ്‌കോട്ട് ബെസന്‍റ് ഫോക്‌സ്‌ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന യൂറോപ്പിനെയും ബെസന്‍റ് കുറ്റപ്പെടുത്തി. യൂറോപ്പ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ട്. അത് അവര്‍ക്ക് യുദ്ധത്തിന് ധനസഹായം നല്‍കുകയാണ്.

എന്നാല്‍ ഇന്ത്യ നേരത്തെ എണ്ണയ്‌ക്കായി റഷ്യയെ ആശ്രയിച്ചു. നിലവില്‍ ഇന്ത്യ അതില്‍ നിന്നും പിന്മാറി. കാരണം പ്രസിഡന്‍റ് ട്രംപ് നേരത്തെ 25 ശതമാനം തീരുവ ഇന്ത്യയ്‌ക്ക് മേല്‍ ഏര്‍പ്പെടുത്തി. നികുതി ഇനിയും ഉയര്‍ന്നാല്‍ അത് വലിയ തിരിച്ചടിയാകും അതാണ് ഇന്ത്യ പിന്മാറാന്‍ കാരണമെന്ന് സ്‌കോട്ട് ബെസന്‍റ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റഷ്യയില്‍ നിന്നും എണ്ണ, യുറേനിയം, പ്രകൃതിവാതകം , പെട്രോളിയം ഉത്‌പന്നങ്ങള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന് അമേരിക്ക അറിയിച്ചത്. റഷ്യയുമായി സഹകരണമുള്ള രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്‌പന്നങ്ങള്‍ക്കും 500 ശതമാനം നികുതി ചുമത്താനാണ് അമേരിക്കയുടെ തീരുമാനം. റഷ്യയെ നേരിട്ട് സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ മാത്രമല്ല, റഷ്യയെ സഹായിക്കുന്ന മൂന്നാം രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും എന്നാണ് അമേരിക്ക അറിയിച്ചത്.

റഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. യുഎസ്‌ നടപടിയില്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഐടി സേവനങ്ങള്‍, വസ്‌ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയ്‌ക്ക് 500 ശതമാനം നികുതി നല്‍കേണ്ടി വരും. ഇത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്‌ക്ക് വലിയ തിരിച്ചടിയായേക്കും. ഇതാണ് അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണം.

വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്‌ന്‍ അറിയിച്ചു. 16ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വ്യാപാര കരാര്‍ ഒപ്പുവയ്‌ക്കാനാണ് സാധ്യത. ജനുവരി 27നാണ് ഉച്ചകോടി നടക്കുക. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയും ഉര്‍സുല വോണ്‍ഡെര്‍ ലെയ്‌നും ജനുവരി 25 മുതല്‍ മൂന്ന് ദിവസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇരുവരും 77ാമത് റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here