തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. 249ൽ 181 മത്സരങ്ങൾ പൂർത്തിയായപ്പോൾ 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിവിധ മത്സരങ്ങൾ ഇന്ന് നടക്കും.
ഹൈലൈറ്റ്:
സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു.
ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും.
പോയിൻ്റ് പട്ടികയിൽ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
തൃശൂർ: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 23 മത്സരങ്ങളും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 30 മത്സരങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ നാല് മത്സരങ്ങളും ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ മൂന്നു മത്സരങ്ങളും നടക്കും. കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 249ൽ 181 മത്സര ഇനങ്ങൾ പൂർത്തിയായി. ഇനി 68 മത്സര ഇനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പോയിൻ്റ് പട്ടികയിൽ, 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കാസർകോട്: കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രാവിലെ മുതൽ ആരംഭിച്ച പെരുമഴയ്ക്ക് ഇതുവരെ ശമനമില്ല. വടക്കൻ കേരളത്തിൽ ശക്തമായ മഴ...