തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 4 പ്രതികളെ റിമാൻഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്.
കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ സഹായിച്ചവരാണ് ഇവര്‍. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.