ടിക്കറ്റില്ലാതെ സൗജന്യ റെയിൽവേ യാത്ര – ഭക്രാ-നംഗൽ ട്രെയിൻ

0
38

75 വർഷത്തിലേറെയായി ഓടുന്ന ഇന്ത്യയിലെ ഏക സൗജന്യ റെയിൽവേയായ ഭക്ര നംഗൽ ട്രെയിനിൽ  മറ്റാർക്കും ഇല്ലാത്ത ഒരു സൗജന്യ യാത്ര.  കഴിഞ്ഞ 75 വർഷമായി, ഈ ഇന്ത്യൻ ട്രെയിൻ എല്ലാ ദിവസവും സൗജന്യമായി ഓടുന്നു. പഞ്ചാബിലെ നങ്കലിനും ഹിമാചൽ പ്രദേശിലെ ഭക്രയ്ക്കും ഇടയിൽ ഭക്ര-നംഗൽ ട്രെയിൻ 13 കിലോമീറ്റർ സഞ്ചരിക്കുന്നു. മനോഹരമായ സത്‌ലജ് നദിക്കും ശിവാലിക് കുന്നുകൾക്കും മുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്.

ഭക്രാ-നംഗൽ ട്രെയിൻ എന്നറിയപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലായാണ് സർവീസ് നടത്തുന്നത്. ശിവാലിക് മലനിരകളിലൂടെ സഞ്ചാരിക്കുന്ന ട്രെയിൻ സത്ലജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. 25 ഗ്രാമങ്ങൾ ചുറ്റി പോകുന്ന ഈ സർവീസിൽ ഏകദേശം മുന്നൂറോളം ആളുകൾ ഈ ട്രെയിനിന്റെ സർവീസ് പ്രതിദിനം പ്രയോജനപ്പെടുത്തുന്നുണ്ട്. 13 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്രയെ ഉപയോഗപ്പെടുത്തുന്നത് ഇവിടുത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്.

ആദ്യകാലത്ത് ട്രെയിനിന് സ്റ്റീം എൻജിൻ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, 1953ൽ അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ആധുനിക എൻജിനുകൾ ഇതിലുപയോഗിച്ചു. ഇതിനു ശേഷം പലതരത്തിലുള്ള എൻജിനുകൾ ഇന്ത്യൻ റെയിൽവേയിൽ വന്നുവെങ്കിലും അക്കാലത്തെ എൻജിൻ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്. അക്കാലത്തെ പല സവിശേഷതകളും ഇന്നും ഈ ട്രെയിനിൽ കാണാം. ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയിൽ ആണ് ട്രെയിനിന്റെ ബോഗികൾ നിർമ്മിച്ചത്. ഇതിനുള്ളിലെ ഇരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഓക്കുമരത്തിന്‍റെ തടികൊണ്ടാണ്.

സൗജന്യമായി നടത്തിയിരുന്ന ഈ സർവീസ് നിർത്തുവാൻ 2011 ൽ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് (ബിബിഎംബി) തീരുമാനിച്ചിരുന്നു. ചിലവ് കണക്കിലെടുത്താണ് ഇങ്ങനെ ആലോചിച്ചതെങ്കിലും പിന്നീട് തങ്ങൾ നടത്തുന്ന സേവനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സൗജന്യ സേവനം തുടരുവാൻ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. വരുമാനമ എനന്തിനേക്കാൾ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം തുടങ്ങിയ കാര്യങ്ങൾക്ക് നല്കിയ പ്രാധാന്യം കൂടിയാണ് ഇത്. ട്രാക്കിൽ മൂന്ന് തുരങ്കങ്ങളും ആറ് സ്റ്റേഷനുകളുമുണ്ടെന്നും പ്രതിദിനം 800 ഓളം യാത്രക്കാർ ട്രെയിനിൽ സഞ്ചരിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ. രാജേഷ് ഖന്നയുടെ “ചൽത്ത പർസ” എന്ന സിനിമയിലും തീവണ്ടി മുഖംകാണിച്ചിട്ടുണ്ട്. ചരിത്രത്തിന്‍റെ ഭാഗമായ ഭക്ര – നംഗൽ ട്രെയിൻ ടിക്കറ്റില്ലാതെ നിയമവിധേയമായി രാജ്യത്ത് യാത്ര ചെയ്യാവുന്ന മാർഗമായി അവിശേഷിക്കുന്നു.

ഭക്ര നംഗൽ അണക്കെട്ട് രാവിലെ 9:00 നും വൈകുന്നേരം 5:00 നും ഇടയിൽ സന്ദർശിക്കാം. ഭക്ര നംഗൽ അണക്കെട്ട് സന്ദർശിക്കാൻ പ്രവേശന ഫീസ് ഇല്ല . എന്നിരുന്നാലും, ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമാണ്. വടക്കേ ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിലെ ഭക്ര ഗ്രാമത്തിലെ സത്‌ലജ് നദിയിലെ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് ഭക്ര നംഗൽ അണക്കെട്ട്. ഈ അണക്കെട്ട് ഗോബിന്ദ് സാഗർ റിസർവോയറിനെ രൂപപ്പെടുത്തുന്നു. ഇന്ത്യയിലെ പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ രൂപ്‌നഗർ നഗരത്തിനടുത്തുള്ള ഒരു പട്ടണമാണ് നംഗൽ.

LEAVE A REPLY

Please enter your comment!
Please enter your name here