ലോകത്തിലെ തന്നെ ഏറ്റവും വിചിത്രവും ഭയാനകവുമായ കാഴ്ചകളിലൊന്നാണ് തുർക്ക്മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയിലുള്ള ‘ദർവാസ ഗ്യാസ് ക്രേറ്റർ’ (Darvaza Gas Crater). ‘നരകവാതിൽ’ (Door to Hell) എന്ന് ലോകം വിളിക്കുന്ന ഈ ഗർത്തം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അണയാതെ കത്തുകയാണ്.
ഇന്നത്തെ തുർക്ക്മെനിസ്താനിലുള്ള ദേർവേസ് ഗ്രാമത്തിലുള്ള ഒരു പ്രകൃതി വാതകനിക്ഷേപമാണ് നരകത്തിന്റെ കവാടം. 1971 കണ്ടെത്തിയത് മുതൽ ഈ മേഖല തീ കത്തിക്കൊണ്ടിരിക്കുന്നു. ഭൂമിക്കടിയിൽ നിന്നുള്ള വാതക പ്രവാഹമാണ് നിലക്കാത്ത തീക്കുള്ള ഇന്ധനം. 1971-ൽ തുർക്ക്മെനിസ്ഥാനിലെ ദർവാസ വാതക ഗർത്തത്തിന് ജിയോളജിസ്റ്റുകൾ തീയിട്ടു, ഏതാനും ആഴ്ചകൾക്കുള്ളിൽ തീ അണയുമെന്ന് അവർ കരുതി, പക്ഷേ 53 വർഷങ്ങൾക്ക് ശേഷവും കുഴി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു.
നൂറുകണക്കിന് വർഷങ്ങളായി കത്തുന്ന ഒരു പ്രകൃതി പ്രതിഭാസമല്ല ഇത്, മറിച്ച് 1971-ൽ നടന്ന ഒരു മനുഷ്യസഹജമായ പിഴവിന്‍റെ ഫലമാണ് .1971ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടുത്തി. സംമ്പിൾ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു. കുഴിയിൽ നിന്ന് വാതക പ്രവാഹം ഉണ്ടായി. വാതകത്തിൽ വിഷവാതകതിന്റെ അംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു. രണ്ടാഴ്ച കൊണ്ട് വാതകം കതിതീരും എന്നു കരുതിയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു.
അമ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷവും – തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് നരകകവാടങ്ങൾ അടയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടും – ദർവാസ വാതക ഗർത്തം ഇപ്പോഴും ഒരു തീജ്വാലയായി തുടരുന്നു. തുർക്ക്മെനിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും വ്യാപിച്ചുകിടക്കുന്ന ഉയർന്ന ഉൽപാദനക്ഷമതയുള്ള എണ്ണ, പ്രകൃതി വാതക പ്രവിശ്യയായ അമു-ദാര്യ ബേസിനു മുകളിലാണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത് . വലിയ അളവിൽ പ്രകൃതി വാതകം – പ്രധാനമായും മീഥെയ്ൻ – ഭൂമിയുടെ പുറംതോടിലൂടെ തടത്തിലൂടെ ഒഴുകുന്നു,
ഈ പ്രദേശം ഇപ്പോൾ ഒരു ടൂറിസ്റ്റ് അറ്റ്രാക്ഷൻ ആണ്. ഏകദേശം 230 അടി വീതിയും 65 അടി താഴ്ചയുമുള്ള കൂറ്റൻ ഗർത്തമാണിത്. ഗർത്തത്തിനുള്ളിലെ താപനില അതീവ ഭയാനകമാണ്. ഇതിന്‍റെ ചുവന്ന പ്രഭ കിലോമീറ്ററുകൾ അകലെ നിന്ന് പോലും കാണാൻ സാധിക്കും. രാത്രികാലങ്ങളിൽ ഈ കത്തുന്ന ഗർത്തം കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പ്രകൃതിയുടെ നിഗൂഢതയും മനുഷ്യന്‍റെ ഇടപെടലും ചേർന്ന ഈ വിസ്മയം ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും ഒരേപോലെ ആകർഷിക്കുന്നു.







