ഡൽഹി : രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 35,39,712 ആയി. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേരോളം കോവിഡ് മുക്തരായി. മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിതീവ്രമായി. 24 മണിക്കൂറിനിടെ 16,867 പോസിറ്റീവ് കേസുകളും, 328 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,64,281 ആയി. ആകെ മരണം 24,103.
ജാർഖണ്ഡിലെ ഡുംക സെൻട്രൽ ജയിലിലെ അൻപത് തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചാബിൽ രോഗബാധിതർ അരലക്ഷം കടന്നു. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,548 കേസുകളും 81 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 414,164ഉം, മരണം 3,796ഉം ആയി.
കർണാടകയിൽ 8324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 115 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 327,076ഉം, മരണം 5483ഉം ആയി.
തമിഴ്‌നാട്ടിൽ 6,352 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 87 മരണവും സംസ്ഥാനത്തുണ്ടായി. ആകെ മരണം 7,137 ആയി.