ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കണേ…

0
55

ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കുക എന്നത് അൽപം പ്രയാസം തന്നെയാണ്. തണുപ്പും മടിയും കാരണം പുതപ്പിനുള്ളിൽ മൂടി പുതച്ച് കിടക്കാനായിരിക്കും ഒട്ടുമിക്ക ആളുകൾക്കും ഇഷ്‌ടം. എന്നാൽ പൊതുവേ നാം ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശൈത്യകാലത്തെ ആരോഗ്യത്തെ സംരക്ഷിക്കാൻ ചേയ്യേണ്ട ചില മുൻകരുതല്‍ നടപടികളെ പരിചയപ്പെടാം.

ഓറഞ്ച്, നെല്ലിക്ക, കാരറ്റ്, ചീര, മധുരകിഴങ്ങ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിക്കാൻ നല്ലതാണ്.

ശൈത്യകാലത്ത് പൊതുവേ ദാഹം കുറവായിരിക്കും.എങ്കിലും ദിവസവും നന്നായി വെള്ളം കുടിക്കുക. തണുപ്പ് കാരണമുള്ള ചർമ്മ വരൾച്ച കുറയാനും ശരീരത്തിലെ ജലാംശം നിലനിർത്താനും നാന്നായി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

ചെറിയ തോതിലുള്ള വ്യായാമം, യോഗ എന്നിവയെല്ലാം ചെയ്യുന്നതിലൂടെ ശരീരത്തിനും മനസിനും ഉണർവ് ലഭിക്കുന്നു. ശൈത്യകാലത്ത് പൊതുവേയുള്ള മടി മാറ്റാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കുന്നു.

കഴിയുന്നതും രാവിലെയുള്ള സൂര്യപ്രകാശം നേടുക. വിറ്റാമിൻ ഡി ആഗിരണം ചെയ്യാൻ ഇത് സഹായിക്കും. 

മതിയായ വിശ്രമം ശരീരത്തെ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി നിലനിർത്താനും സഹായിക്കും. 7-8 മണിക്കൂർ വരെയെങ്കിലും നന്നായി ഉറങ്ങാൻ ശ്രമിക്കുക. 

ദിവസവും ചർമ്മം മോയ്‌സ്‌ചറൈസ് ചെയ്യുക. തണുപ്പ് ചർമ്മത്തിൻ്റെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും ചർമ്മം വരണ്ട് പോവുകയും ചെയ്യുന്നു. എന്നാൽ മോയ്‌സ്‌ചറൈസിങ്ങിലൂടെ വരണ്ട ചർമ്മത്തെ തടയാൻ സാധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here